ഉയ്യോ…! അടിയെന്നു പറഞ്ഞാൽ ഇമ്മാതിരി അടി: ആർസിബിയും എസ്ആർഎച്ചും തമ്മിൽ തല്ലിയപ്പോൾ വിജയം ഉദിച്ചുയർന്നു : പിറന്നത് 500 ലേറെ റൺ 

ചിന്നസ്വാമി : തമ്മിൽ തല്ലിയ ആർസിബി എസ്ആർ എച്ച് ബാറ്റർർ ബൗളർമാരെ തല്ലിക്കൊന്നപ്പോൾ , ചിന്ന സാമൂഹിയിൽ പിറന്നത് 500 ലേറെ റൺസ്. ഹൈദരാബാദ് ബാംഗ്ലൂർ ബാക്ടർമാർ ചേർന്ന് 40 ഓവറിൽ നിന്നും അടിച്ചെടുത്തത് 549 റൺസ്..! ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടിയപ്പോൾ , ഏഴ് വിക്കറ്റ് നഷ്ടമാക്കി 252 റണ്ണാണ് ബാംഗ്ലൂർ നേടിയത്. നാല് ഓവർ തികച്ച് എറിഞ്ഞ എല്ലാ ബൗളർമാരും 40 റണ്ണിന് മുകളിൽ വഴങ്ങി. രണ്ടു ടീമിലും ഒരു ബൗളർക്കും പത്തിൽ താഴെ ശരാശരി ഉണ്ടായിരുന്നില്ല. ഇന്ത്യൻ പേസ് കുന്തമുന ഭുവനേശ്വർ കുമാർ നാല് ഓവറിൽ 60 റൺ വഴങ്ങി. 

Advertisements

ചിന്നസ്വാമിയില്‍ ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. ട്രാവിസ് ഹെഡിന്റെ (102) തകര്‍പ്പന്‍ സെഞ്ച്വറിയും ഹെന്റിച്ച് ക്ലാസന്റെ (67) ഇന്നിങ്‌സുമാണ് ഹൈദരാബാദിനെ ഹിമാലയന്‍ ടോട്ടലിലേക്ക് നയിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമെന്ന സ്വന്തം റെക്കോര്‍ഡാണ് സണ്‍റൈസേഴ്‌സ് ചിന്നസ്വാമിയില്‍ തകര്‍ത്തത്. ഇതേ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കുറിച്ച 277 റണ്‍സെന്ന സ്വന്തം ടോട്ടല്‍ തന്നെയാണ് ആര്‍സിബിക്കെതിരെ ഹൈദരാബാദ് മറികടന്നത്. ആര്‍സിബിക്കെതിരെ നേടിയ 287 റണ്‍സ് തന്നെയാണ് ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും. 2023ല്‍ മംഗോളിയക്കെതിരെ നേപ്പാള്‍ അടിച്ചെടുത്ത 314 റണ്‍സാണ് ഒന്നാം സ്ഥാനത്ത്.ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി. 41 പന്തില്‍ നിന്നായിരുന്നു ഹെഡിന്റെ സെഞ്ച്വറി. ഒന്‍പത് തവണ ബൗണ്ടറി കടത്തിയ ഹെഡ് മത്സരത്തില്‍ എട്ടുതവണ സിക്സര്‍ പറത്തി. ഹെന്‍ റിച്ച് ക്ലാസന്‍ അര്‍ധ സെഞ്ച്വറി നേടി. 31 പന്ത് നേരിട്ട ക്ലാസന്‍ രണ്ട് തവണ അതിര്‍ത്തി കടത്തിയപ്പോള്‍ ഏഴ് തവണ സിക്സര്‍ പറത്തി. അഭിഷേക് ശര്‍മ 34, ഐഡന്‍ മാര്‍ക്രം പുറത്താകാതെ 17 പന്തില്‍ നിന്ന് 32 റണ്‍സും അബ്ദുള്‍ സമദ് പത്ത് പന്തില്‍ നിന്ന് 37 റണ്‍സും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന് ക്യാപ്റ്റൻ ഡുപ്ളിസിയും (62) വിരാടും (42) ചേർന്ന മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ക്രീസിൽ ഉണ്ടായിരുന്ന ഘട്ടത്തിൽ ബാംഗ്ലൂർ വിജയം പോലും സ്വപ്നം കണ്ടു. കോഹ്ളി പോയതിന് പിന്നാലെ വിൽ ജാക്സ് (7), രജത് പട്ടി ദാർ എന്നിവർ പുറത്തായെങ്കിലും ഇതൊന്നും ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ ബാധിച്ചില്ല. 121ൽ ഡുപ്ളിസും, പിന്നാലെ റൺ എടുക്കും മുൻപ് സൗരഭും പുറത്തായി. എന്നാൽ ക്രീസിൽ നിന്ന് ദിനേശ് കാർത്തിക്കിലായിരുന്നു ആർസിബിയുടെ പ്രതീക്ഷകൾ അത്രയും. ഒരുവശത്ത് മഹി പാൽ ലാമോറിനെ നിർത്തി ദിനേശ് കാർത്തിക് ആഞ്ഞടിച്ചു. 35 പന്തിൽ എഴ് സിക്സും അഞ്ച് ഫോറും പറഞ്ഞി 83 റണ്ണാണ് ഒറ്റയ്ക്ക് പോരാട്ടം നയിച്ച കാർത്തിക്ക് സ്വന്തം ആക്കിയത്. ലാമോർ (19) അനുജ് റാവത്ത് (25) എന്നിവർ പൊരുതി നോക്കിയെങ്കിലും അവസാനം നിമിഷം 25 റണ്ണിന് തോൽവി ഏറ്റുവാങ്ങാൻ ആയിരുന്നു ബംഗളൂരുവിന്റെ വിധി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.