ചെന്നൈ : ഐപിഎല്ലില്‍ ഇത്തവണത്തെ രണ്ടു അപരാജിത ടീമുകള്‍ മുഖാമുഖം വരികയാണ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും 2022ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സുമാണ് ചെന്നൈയിലെ ചെപ്പോക്കില്‍ ഏറ്റുമുട്ടുക.ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഭാവി ക്യാപ്റ്റന്മാരുടെ കൊമ്ബുകോര്‍ക്കല്‍ കൂടിയാണിത്. സിഎസ്കെയെ നയിക്കുന്നത് റുതുരാജ് ഗെയ്ക്വാദാണെങ്കില്‍ ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്.
ഈ സീസണിലാണ് രണ്ടു പേരും ഫ്രാഞ്ചൈസിയുടെ നായകസ്ഥാനത്തേക്കു വന്നത്. ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി സ്ഥാനമൊഴിഞ്ഞതോടെ റുതുരാജിനു നറുക്കുവീഴുകയായിരുന്നു. മറുഭാഗത്ത് ഹാര്‍ദിക് പാണ്ഡ്യ ട്രേഡ് വിന്‍ഡോയില്‍ മുംബൈ ഇന്ത്യന്‍സിലേക്കു കൂടുമാറിയതോടെയാണ് ഗില്ലിനെ ജിടി ചുമതലയേല്‍പ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നായകരായുള്ള ഐപിഎല്ലിലെ അരങ്ങേറ്റം വിജയത്തോടെ തുടങ്ങാന്‍ റുതുരാജിനും ഗില്ലിനുമായിരുന്നു. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ഉദ്ഘാടന മല്‍സരത്തില്‍ സിഎസ്കെ തകര്‍ത്തുവിട്ടിരുന്നു. ജിടിയാവട്ടെ ത്രില്ലിങ് മാച്ചില്‍ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തുകയായിരുന്നു.
അതുകൊണ്ടു തന്നെ സിഎസ്കെ- ജിടി പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
പക്ഷെ സിഎസ്കെയുടെ ആരാധകര്‍ക്കു നിരാശരാവേണ്ടി വന്നേക്കും. കാരണം സിഎസ്കെയ്ക്കെതിരേ ജിടിയാവും വിജയം കൊയ്തേക്കുക. ഇതുവരെയുള്ള ചരിത്രമാണ് ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ലീഗ് ഘട്ടത്തില്‍ ജിടിയെ പരാജയപ്പെടുത്താന്‍ സിഎസ്കെയ്ക്കു ഇതുവരെ ആയിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. ധോണിക്കു സാധിക്കാതെ പോയ കാര്യം റുതുരാജിനു കീഴില്‍ സിഎസ്കെ നേടിയെടുക്കുമോയെന്നാണ് അറിയാനുള്ളത്.
2022ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ ഫ്രാഞ്ചൈസിയാണ് ജിടി. അന്നു മുതല്‍ ഇതുവരെ ലീഗ് ഘട്ടത്തില്‍ കൊമ്ബുകോര്ത്തപ്പോഴെല്ലാം സിഎസ്കെയെ ജിടി വീഴ്ത്തിയിട്ടുണ്ട്.
2022ല്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ഹാര്‍ദിക് നയിച്ച ജിടി മൂന്നു വിക്കറ്റിനു സിഎസ്കെയെ പരാജയപ്പെടുത്തി.പിന്നീട് രണ്ടാംപാദത്തില്‍ ഏഴു വിക്കറ്റിനും അവര്‍ ചെന്നൈയെ തകര്‍ത്തുവിട്ടു. കഴിഞ്ഞ സീസണിലാവട്ടെ ഹോം മാച്ചില്‍ അഞ്ചു വിക്കറ്റിനാണ് സിഎസ്കെയെ ജിടി തുരത്തിയത്. ഉദ്ഘാടന മല്‍സരം കൂടിയായിരുന്നു ഇത്. ഒരു തവണ മാത്രമേ ലീഗ് ഘട്ടത്തില്‍ ഇരുടീമും ഏറ്റുമുട്ടിയുള്ളൂ. പക്ഷെ പ്ലേഓഫിലും ഫൈനലിലും മുഖാമുഖം വന്നപ്പോള്‍ ജിടിയെ സിഎസ്കെ തോല്‍പ്പിച്ചിരുന്നു.
സെമി ഫൈനലിനു തുല്യമായ ആദ്യത്തെ ക്വാളിഫയറില്‍ 15 റണ്‍സിനായിരുന്നു സിഎസ്കെയുടെ വിജയം. പിന്നീട് ഫൈനലില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയപ്രകാരം അഞ്ചു വിക്കറ്റിനും ജിടിയെ സിഎസ്കെ മറികടന്നു. ലീഗ് ഘട്ടത്തിലെ ആധിപത്യം ജിടി ഇത്തവണയും തുടരുമോ അതോ റുതുരാജിനു കീഴില്‍ ദുഷ്പേര് സിഎസ്കെ മായ്ക്കുമോയെന്നുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്സ് സ്ക്വാഡ്
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന് രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചെല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്മാന്, തുഷാര്‍ ദേശ്പാണ്ഡെ, ഷെയ്ഖ് റഷീദ്, മോയിന്‍ അലി, നിശാന്ത് സിന്ധു, മിച്ചെല്‍ സാന്റ്നര്‍, അജയ് ജാദവ് മണ്ഡല്, പ്രശാന്ത് സോളങ്കി, മുകേഷ് ചൗധരി, സിമര്‍ജീത് സിംഗ്, രാജ്വര്ധന് ഹംഗര്‍ഗെക്കര്‍, ആരവേലി അവനീഷ്.
ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്
ശുഭ്മന്‍ ഗില്‍(ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്ശന്, അസ്മത്തുള്ള ഒമര്‍സായി, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്, ഉമേഷ് യാദവ്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, സ്പെന്‍സര്‍ ജോണ്സണ്, മോഹിത് ശര്‍മ, ശരത് ബിആര്‍, അഭിനവ് മനോഹര്‍, നൂര്‍ അഹമ്മദ്, മാനവ് സുത്തര്‍, മാത്യു വെയ്ഡ്, കെയ്ന്‍ വില്യംസണ്, ഷാരൂഖ് ഖാന്, ജോഷ്വ ലിറ്റില്‍, ദര്ശന് നല്‍കാണ്ടെ, കാര്‍ത്തിക് ത്യാഗി, സുശാന്ത് മിശ്ര, സന്ദീപ് വാര്യര്‍, ജയന്ത് യാദവ്.