കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് മധ്യനിരയുടെ കരുത്താണ് സൂര്യകുമാര്‍ യാദവ്. 2018ല്‍ മുംബൈയില്‍ എത്തിയതിന് ശേഷമാണ് സൂര്യയുടെ കരിയര്‍ മാറിമറിഞ്ഞത്.മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള കരിയര്‍ താരത്തെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചു. അതിനുമുമ്ബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു സൂര്യകുമാര്‍.
ഒരു ലീഡര്‍ തന്റെ കൂടെയുള്ളവരുടെ കഴിവ് തിരിച്ചറിയണം. ഏഴ് വര്‍ഷത്തോളം താന്‍ ഐപിഎല്ലില്‍ നായകനായിരുന്നു. രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കി. പക്ഷേ സൂര്യകുമാര്‍ യാദവിനെ തിരിച്ചറിയാന്‍ തനിക്ക് സാധിച്ചില്ല. മൂന്നാം നമ്പറില്‍ കളിക്കാന്‍ കഴിയുന്ന താരമായിരുന്നു അയാള്‍. ഒരു ടീമിന് മുഴുവന്‍ കരുത്താകുന്ന താരമാണ് സൂര്യ. അങ്ങനൊരാളാകാന്‍ ബുദ്ധിമുട്ടാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2014 മുതല്‍ 2017വരെ സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നത്. ഇക്കാലയളവില്‍ താരത്തിന്റെ ബാറ്റിംഗ് അത്ര മികച്ചതായിരുന്നില്ല. പിന്നാലെ മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും സൂര്യകുമാറിന്റെ കഴിവ് തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് ഗൗതം ഗംഭീര്‍.