ന്യൂസ് ഡെസ്ക് : ഐപിഎലിലെ യുവ രാജാക്കന്മാര്‍ ആയ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ഐപിഎല്‍ ചക്രവര്‍ത്തികള്‍ ആയ മുംബൈ ഇന്ത്യന്‍സിനെ നേരിടും.ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) 2024 ലെ അഞ്ചാം മത്സരം ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് നടക്കാന്‍ പോകുന്നത്.അഞ്ച് തവണ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിലെ മോശം ഫോമില്‍ നിന്നും കരകയറാനുള്ള ലക്ഷ്യത്തില്‍ ആണ് ഈ സീസണ്‍ ആരംഭിച്ചിരിക്കുന്നത്.2022 ല്‍ അരങ്ങേറ്റ സീസണില്‍ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടൈറ്റൻസ് തങ്ങളുടെ ആദ്യ ഐപിഎല്‍ ട്രോഫി നേടി.അടുത്ത വർഷം മറ്റൊരു ഐപിഎല്‍ ഫൈനലിലേക്ക് പാണ്ഡ്യ ജിടിയെ നയിച്ചു.ഒടുവില്‍ അദ്ദേഹം ടീം വിട്ട് തന്‍റെ പഴയ മുംബൈ ടീമിലേക്ക് തിരിച്ചു പോയി.ശുഭ്മാൻ ഗില്‍ ഇനി ഗുജറാത്ത് ടൈറ്റൻസിനെ നയിക്കും.ഈ സീസണില്‍ തൻ്റെ കഴിവ് തെളിയിക്കാനും ടൈറ്റൻസിനെ മറ്റൊരു ഐപിഎല്‍ ട്രോഫിയിലേക്ക് നയിക്കുക എന്നതുമാണ് ഇന്ത്യന്‍ യുവ ബാറ്ററുടെ ലക്ഷ്യം.
അതേ സമയം മറ്റൊരു മത്സരത്തിൽ കന്നി ഐപിഎല്‍ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയല്‍സ് ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ നാലാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ കളിക്കും.ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍,ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.എന്തിനും പോന്ന ചോര തിളപ്പുള്ള യുവ താരങ്ങള്‍ ആണ് ഇരു ടീമുകളുടെയും പിന്‍ബലം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള റോയല്‍സിന് കഴിഞ്ഞ സീസണില്‍ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും പ്ലേ ഓഫിന് വളരെ അടുത്തെത്തി പുറത്തായി.ഐപിഎല്‍ 2023 സ്റ്റാൻഡിംഗില്‍ ഏഴ് വിജയവും ഏഴു തോല്‍വിയുമായി ടീം അഞ്ചാം സ്ഥാനത്തെത്തി.മറുവശത്ത്, ഐപിഎല്‍ 2023 സ്റ്റാൻഡിംഗില്‍ എട്ട് വിജയങ്ങളും അഞ്ച് തോല്‍വികളുമായി മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം കെഎല്‍ രാഹുലിൻ്റെ നേതൃത്വത്തിലുള്ള ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ഈ സീസണിലും പ്ലേ ഓഫില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല.ഇന്ത്യ – ഇംഗ്ലണ്ട് ടെസ്ട് പരമ്ബരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവ താരങ്ങള്‍ ആയ ധ്രുവ് ജൂറല്‍, യശസ്വി ജയ്‌സ്വാള്‍(ഇരുവരും രാജസ്ഥാന്‍ ) എന്നിവര്‍ ആണ് ഇന്നത്തെ മല്‍സരത്തിലെ പ്രധാന താരങ്ങള്‍.