സ്പോർട്സ് ഡെസ്ക്ക് : കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ കഴിഞ്ഞപ്പോള്‍ പലരും ഇന്ത്യന്‍ ടീമിലേക്ക് സജസ്റ്റ് ചെയ്ത പേരുകളില്‍ ഒന്നായിരുന്നു മൊഹ്സിന്‍ ഖാന്‍.ഇന്ന് അതെന്തിനായിരുന്നു എന്നുള്ള ഓര്‍മ്മിപ്പിക്കല്‍ കൂടി ആയി മാറി ഖാന്റെ പ്രകടനം. ബാറ്റര്‍മാരുടെ സീസണായ ഐ.പി.എല്ലില്‍ അവസാന ഓവറില്‍ ഡിഫന്‍ഡ് ചെയ്യാന്‍ മൊഹ്സിന് മുന്നില്‍ ഉണ്ടായിരുന്നത് വെറും 11 റണ്‍സ്. നിഷ്പ്രയാസം എടുക്കാം എന്ന് പലരും കരുതിയ റണ്‍സ്.
ബാറ്റ് ചെയ്യാന്‍ കളത്തില്‍ ഉള്ളത് രണ്ട് ബിഗ് ഹിറ്റേഴ്സ്. ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും. രാജസ്ഥാന്‍ റോയല്‍സിന് എതിരെ ഹോള്‍ഡറിനെ മൂന്ന് സിക്സ് അടിച്ച് അവസാന ഓവറില്‍ 17 ചെയ്സ് ചെയ്ത ടിം ഡേവിഡ് ഉണ്ടാകുമ്ബോള്‍ 11 ഒന്നും ഒരു ലക്ഷ്യമേ അല്ല എന്ന് പലരും കരുതി. പക്ഷെ മൊഹ്സിന്‍ ഖാന് കൃത്യമായ പ്ലാനുകള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മര്‍ദ്ദം ഇല്ലാതെ മൊഹ്സിന്‍ പന്തെറിഞ്ഞു. തന്റെ റണ്ണപ്പ് കുറച്ച് ബൗണ്ടറി കൊടുക്കില്ല എന്ന് ഉറപ്പിച്ച ആറ് പന്തുകള്‍. ആകെ പിറന്നത് അഞ്ചു റണ്‍സ്. ലഖ്നൗവിനെ പ്ലേ ഓഫിന് തൊട്ടടുത്ത് എത്തിച്ച 5 റണ്‍സിന്റെ വിജയം. ഈ സീസണ്‍ പകുതിയോളം നഷ്ടപ്പെട്ട മൊഹ്സിന്‍ ഖാന്‍ പൂര്‍ണ്ണ ഫിറ്റ്നസിലേക്ക് വരുന്നേയുള്ളൂ. ആ ഘട്ടത്തിലാണ് എണ്ണം പറഞ്ഞ 6 പന്തുകളെറിഞ്ഞ് മൊഹ്സിൻ താരമായത്.