ലഖ്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ മുംബൈയും ലഖ്നൗവും ഇന്ന് നേര്‍ക്ക് നേര്.രാത്രി ഏഴരയ്ക്ക് ലഖ്നൗവിന്റെ മൈതാനത്താണ് മത്സരം. 14 പോയന്റുമായി മൂന്നാമതുള്ള മുംബൈ ഇന്ത്യന്‍സിനും 13 പോയിന്റുമായി നാലാമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.
കഴിഞ്ഞ അഞ്ച് കളിയില്‍ നാലും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ലഖ്നൗവിന്റെ മൈതാനത്തെത്തുന്നത്. സൂര്യകുമാര്‍ യാദവിന്റെ ഉജ്ജ്വല ഫോമാണ് മുംബൈയുടെ കരുത്ത്. ഇഷാന് കിഷന്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നേഹാല്‍ വധേര തുടങ്ങിയ വമ്പനടിക്കാരും കൂടെയുണ്ട്.ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കൂടി താളം കണ്ടെത്തിയാല്‍ ബാറ്റിംഗില്‍ ആശങ്ക വേണ്ട.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൗളിംഗ് നിര ഉണ്ടാക്കിവയ്ക്കുന്ന ക്ഷീണം മുംബൈ മറികടക്കുന്നതും വമ്പന്‍ ബാറ്റിംഗ് നിര ഉള്ളത് കൊണ്ടുമാത്രമാണ്. വമ്പനടിക്കാര്‍ തന്നെയാണ് ലഖ്നൗവിന്റെയും കരുത്ത്. ക്വിന്റണ്‍ ഡി കോക്ക്, കെയില്‍ മേയേഴ്സ്, നിക്കോളാസ് പൂരാന്, മാര്‍ക്കസ് സ്റ്റോയിനിസ് ഇങ്ങനെ നീളുന്നു ലഖ്നൗവിന്റെ സൂപ്പര്‍ ബാറ്റിംഗ് നിര. ബൗളിംഗ് പ്രതീക്ഷകള്‍ സ്പിന്നര്‍ രവി ബിഷ്ണോയിയിലാണ്. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് കളിയിലും മുംബൈയെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസവും ലഖ്നൗവിന് കൂട്ടിനുണ്ട്.