മുംബൈ : താരങ്ങള്‍ ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാളും ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നല്‍കണമെന്ന നിലപാടില്‍ ബിസിസിഐ.രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ചില കളിക്കാര്‍ വിമുഖത കാട്ടുന്നതില്‍ ബിസിസിഐ അതൃപ്തിയിലാണ്.
ഇഷാൻ കിഷൻ ഉള്‍പ്പെടെ ചില താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കാതെ ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഐപിഎല്ലിനേക്കാളും ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നല്‍കണമെന്ന കര്‍ശന നിലപാടിലാണ് ബിസിസിഐ. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം വരും ദിവസങ്ങളില്‍ താരങ്ങള്‍ക്ക് നല്‍കും.ദേശീയ ടീമിനൊപ്പമില്ലാത്ത താരങ്ങള്‍ ഫിറ്റല്ലാതിരിക്കുകയോ, ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തില്‍ ആണെങ്കിലോ മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇളവു ലഭിക്കുക. ഇന്ത്യന്‍ സീനിയർ ടീമിലെ പ്രധാന താരങ്ങള്‍ക്കടക്കം ഇക്കാര്യത്തില്‍ ഇളവു നല്‍കേണ്ടതില്ലെന്നാണു ബിസിസിഐയുടെ തീരുമാനം.