ബംഗളൂരു : ഐ പി എല്‍ പ്ലേ ഓഫില്‍ എത്തുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തിലെ വിജയികളാവും പ്ലേ ഓഫില്‍ എത്തുന്ന നാലാമത്തെ ടീം.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, സണ്‍ റൈസേഴ്സ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാല്‍ സിഎസ്കെ ആദ്യ നാലില്‍ ഇടം നേടുമെന്ന് ഉറപ്പാകും. ഇപ്പോള്‍ അവര്‍ക്ക് 14 പോയിന്റാണ് ഉള്ളത്. ആര് സി ബിക്ക് 12 പോയിന്റും.
ചെന്നെ ഇന്ന് തോറ്റാലും അവര്‍ക്ക് പ്ലേഓഫിലേക്ക് കടക്കാനുള്ള സാധ്യതകള്‍ ഉണ്ട്. അത് ആര് സി ബി ജയിക്കുന്ന മാര്‍ജിന്‍ പോലെ ഇരിക്കും. ബെംഗളൂരുവില്‍ ശനിയാഴ്ചത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചാലും സിഎസ്കെ നാലാം സ്ഥാനത്തെത്തുമെന്ന് ഉറപ്പാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് സി എസ് കെ ജയിക്കുകയും സണ്‍റൈസേഴ്സ്, രാജസ്ഥാന് റോയല്‍സ് എന്നിവര്‍ അവരുടെ അവസാന ഗെയിമുകള്‍ തോല്‍ക്കുകയും ചെയ്താല്‍ ചെന്നൈക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ആകും.
സിഎസ്കെയ്ക്കെതിരെ ജയിച്ചാല്‍ മാത്രമേ ആര്‍സിബിക്ക് യോഗ്യത നേടാനാകൂ. അതും നല്ല മാര്‍ജിനില്‍ ജയിക്കണം. 200 റണ്‍സ് ചെയ്സ് ചെയ്യുക ആണെങ്കില്‍ 18.1 ഓവറോ അതില്‍ കുറവോ സമയം കൊണ്ട് ആര് സി ബി വിജയം നേടേണ്ടതുണ്ട്. ആദ്യം ബാറ്റു ചെയ്ത് 200 റണ്‍സോ അല്ലെങ്കില്‍ അതില്‍ കൂടുതലോ എന്ന ലക്ഷ്യം ഡിഫന്‍ഡ് ചെയ്യുക ആണെങ്കില്‍ 18 റണ്‍സില്‍ കൂടുതല്‍ മാര്‍ജിനില്‍ ചെന്നൈയെ ആര് സി ബി തോല്‍പ്പിക്കേണ്ടതുമുണ്ട്. ഇങ്ങനെ ഈ മാര്‍ജിനുകളില്‍ ജയിക്കാന്‍ ആയാല്‍ 14 പോയിന്റുമായി നാലാമത് ഫിനിഷ് ചെയ്യാന്‍ ആര് സി ബിക്ക് ആകും. ചെന്നൈക്കാള് മികച്ച നെറ്റ് റണ്‍ റേറ്റും അവര്‍ക്ക് ഉണ്ടാകും.ശനിയാഴ്ച ബെംഗളൂരുവില്‍ മഴ പെയ്താല്‍ ഇരുടീമും പോയിന്റ് പങ്കിടും. ഇങ്ങനെ വന്നാല്‍ ആര്‍സിബി പുറത്താകും.