ന്യൂസ് ഡെസ്ക് : ആരൊക്കെ പ്ലേ ഓഫിലെത്തും ആരൊക്കെ ഫൈനൽ കളിക്കും ഐപിഎല്ലിൽ ഇപ്പോഴും പ്രതീക്ഷകൾ കൈവിടാതെ പോരാടുകയാണ് ടീമുകൾ. ഇവരിൽ ആരൊക്കെ പ്ലേ ഓഫ് കടക്കും സാധ്യതകളറിയാം.
12 മത്സരങ്ങളില്‍ 18 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ച കൊല്ത്തയാണ് നിലവില്‍ ഒന്നാമതുള്ളത്. രണ്ടാമതുള്ള രാജസ്ഥാന് 12 മത്സരങ്ങളില്‍ 16 പോയിന്റും. ഇനി രാജസ്ഥാന് ഒന്നാമതെത്തണമെങ്കില്‍ കൊല്‍ക്കത്ത, ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പരാജയപ്പെടണം. എന്നിട്ട് രാജസ്ഥാന് പഞ്ചാബിനേയും അവസാന മത്സരത്തില്‍ കൊല്‍ക്കത്തയേയും തോല്‍പ്പിക്കണം. അങ്ങനെയെങ്കില്‍ സഞ്ജുവിനും സംഘത്തിനും 20 പോയിന്റോടെ ഒന്നാമതാവാം. കൊല്‍ക്കത്ത ഇന്ന് ജയിച്ചാലും രാജസ്ഥാന് ഒന്നാമതെത്താന്‍ അവസരമുണ്ട്. അവസാന രണ്ട് മത്സരങ്ങളില്‍ കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിച്ചാല്‍ മതിയാവും. ഇനി രാജസ്ഥാന് പുറത്താവാനുള്ള സാധ്യതയും തള്ളികളയാനാവില്ല. അടുത്ത രണ്ട് മത്സരം രാജസ്ഥാന് പരാജയപ്പെടുകയും ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ശേഷിക്കുന്ന മത്സരം വിജയിക്കുകയും ചെയ്താല്‍ രാജസ്ഥാന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ചെന്നൈക്ക് രാജസ്ഥാനേക്കാള്‍ മികച്ച നെറ്റ് റണ്റേറ്റുണ്ടെന്നും ഓര്‍ക്കണം. ലഖ്നൌ രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ശേഷിക്കുന്ന രണ്ട് മത്സരം ജയിക്കുകയും ചെയ്തതാല്‍ ടീമിന് പുറത്തേക്കുള്ള വഴി തെളിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
13 മത്സരങ്ങളില്‍ 14 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാമതാണ്. ആര്‍സിബിക്കെതിരെയാണ് ചെന്നൈയുടെ അവസാന മത്സരം. രാജസ്ഥാനെതിരെ ജയിച്ചെങ്കിലും ചെന്നൈക്ക് ഇപ്പോഴും ഭീഷണിയുണ്ട്. ആര്‍സിബിയാണ് ചെന്നൈക്ക് വെല്ലുവിളിയാവുക. ആര്‍സിബി പ്ലേ ഓഫിലെത്തണമെങ്കില് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെടണം. അവസാന മത്സരത്തില്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ആര്‍സിബി ജയിക്കുകയും ചെയ്താല്‍ 14 പോയിന്റോടെ ആദ്യ നാലിലെത്തും. ചെന്നൈ പിന്നിലാവും.
ഹൈദരാബാദ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുക കൂടെ ചെയ്താല്‍ ചെന്നൈ പുറത്താവും. 12 മത്സരങ്ങില്‍ 14 പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലവില്‍ നാലാതാണ്. 13 മത്സരം പൂര്‍ത്തിയാക്കിയ ആര്‍സിബി 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തും. ആറാമതുള്ള ഡല്‍ഹി കാപിറ്റല്‍സ് നാളെ ലഖ്നൗവിനെ നേരിടും. ജയിച്ചാല്‍ പോലും ഡല്‍ഹിക്ക് സാധ്യത കുറവാണ്. കുറഞ്ഞ നെറ്റ് റണ്‍റേറ്റ് തന്നെ കാരണം.
ലഖ്നൗ ജയിച്ചാല്‍ 14 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാം. നിലവില്‍ ഏഴാം സ്ഥാനത്താണ് അവര്‍. -0.769 നെറ്റ് റണ്‍റേറ്റുള്ള ലഖ്നൗവിന് രണ്ട് മത്സരവും ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫ് സാധ്യതയുള്ളൂ. അതും വന്‍ മാര്‍ജിനില്‍. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ലഖ്നൗവിന്റെ എതിരാളി. രണ്ട് മത്സരവും ലഖ്നൗ ജയിച്ചാല്‍ ആര്‍സിബി ആദ്യ നാലിലെത്തില്ല. എട്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ശേഷിക്കുന്ന രണ്ട് മത്സരം വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ പോലും പ്ലേ ഓഫ് സാധ്യത വിദൂരമാണ്. -1.063 നെറ്റ് റണ്‍റേറ്റാണ് ഗുജറാത്തിന്. ഒമ്ബതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സു അവസാന സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സും പുറത്തായി കഴിഞ്ഞു.