സ്പോർട്സ് ഡെസ്ക്ക് : ഒടി വിദ്യയാൽ വിധി മാറ്റുവാൻ ഒടിയൻ സ്മിത്തിനായില്ല. തന്റെ കയ്യിൽ നിന്നും ലക്ഷ്യമില്ലാതെ വഴുതി പോയ പന്തും , വിജയ തീരത്തേയ്ക്ക് വഴി തെളിക്കേണ്ടിയിരുന്ന ആ റൺ ഔട്ട് ചാൻസും ഓർത്ത് അയാൾക്ക് ഒരു പക്ഷെ ഉറങ്ങുവാൻ കഴിഞ്ഞിരിക്കില്ല. അവസാന ഓവറിൽ പന്ത് ഏൽപ്പിച്ച മായങ്കിന്റെ വിശ്വാസം കാക്കുവാൻ സ്മിത്തിനിനിയും സാധിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ ആ സിമ്പിൾ റൺ ഔട്ട് ചാൻസ് ലക്ഷ്യം കണ്ടിരുന്നു എങ്കിൽ വിജയം പഞ്ചാബിന് ഒപ്പം തന്നെ പുഞ്ചിരിച്ചേനെ .
വിധി വിളക്കു കാലിൽ തൂങ്ങിയ ആ അവസാന ഓവറിൽ ഗുജറാത്തിനെ പരാജയപ്പെടുത്തുവാൻ കഴിയുമായിരുന്ന ആ റൺ ഔട്ട് ചാൻസ് വിട്ട് കളഞ്ഞിട്ടും വിജയ പ്രതീക്ഷ കൈവിടാതെ തന്നെയാണ് പഞ്ചാബ് അവസാന രണ്ട് പന്തുകൾ എറിഞ്ഞു തീർത്തത്. അതിന്റെ തെളിവ് കൂടിയായിരുന്നു ചാൻസ് നഷ്ടപ്പെടുത്തിയിട്ടും ഒടിയനെ പുറത്ത് തട്ടി ആശ്വസിപ്പിച്ച അഗർവാളിന്റെ ക്യാപ്റ്റൻസ് ഗെയിം. പക്ഷേ സംഗതി അവിടെ ശുഭ പര്യവസാനത്തിൽ ഒതുങ്ങിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവിടെ തീയായി ഒരാൾ പുനർജനിക്കുകയായിരുന്നു. പരാജയത്തിന്റെ വക്കിൽ നിന്നും വിജയത്തിന്റെ സോമരസം നുകരാൻ അയാൾ ഒറ്റയ്ക്ക് മതിയായിരുന്നു. തീവാത്തിയ. കളിയുടെ വിധി നിർണയിക്കുന്ന അവസാന രണ്ട് പന്തുകൾ വേണ്ടത് 12 റൺസ് കളിക്കളത്തിൽ ഒട്ടും സ്റ്റാൻഡ് അല്ലാതിരുന്ന ഒരു പുതിയ ബാറ്റർ. അങ്ങനെ ഒരാളെ സംബന്ധിച്ച് മസിൽ പവറിനേക്കാൾ മൈൻഡ് പവർ അധികമായി വേണ്ടുന്ന സമയം. എന്നാൽ രാഹുൽ തേവാത്തിയ മനക്കരുത്തിന്റെ പ്രതീകമായി അവതരിക്കുകയായിരുന്നു.
എത്ര അവിശ്വസനീയമായിട്ടാണ് ഈ കളിക്കാരൻ തിരക്കഥകൾ എഴുതുന്നത്..
എഡ്ജ്ബാസ്റണിൽ അവസന ഓവറിൽ 9 റൺസ് എന്ന ലക്ഷ്യം ആദ്യ രണ്ട് ബോളുകളിലെ ഫോറുകളിലുടെ നിഷ്പ്രയാസ ജയത്തിൽ നിന്നും വഴുതി മാറിയ വിശ്വസനീയത പോലെ .
അവസാന ഓവറിലെ നാലാം ബോളിൽ ഡേവിഡ് മില്ലർ ഒടിയൻ സ്മിത്തിന് നേരെ ബോൾ തട്ടിയപ്പോൾ.. ഇത്തരത്തിലുള്ള അവിശ്വസനീയ അവസാനത്തിന് സാധ്യത പോലും ഇല്ലായിരുന്നു.
നോൺ സ്ട്രൈക്കർ എൻഡിൽ റൺസിനായി വെമ്പുന്ന രാഹുല്‍ തെവാത്തിയയെ ഔട്ട് ആക്കാനുള്ള ഒടിയൻ സ്മിത്തിൻ്റെ ഒരു പാഴായ ശ്രമം രാഹുല്‍ തെവാത്തിയയെ സ്ട്രൈക്കർ എൻഡിൽ എത്തിക്കുന്നു. പിന്നീട് 2ബോളിൽ നിന്ന് 12 റൺസ് വേണ്ടിയിരുന്ന ടീമിന് വേണ്ടി ടെവാതിയ ക്രീസിൽ നിൽക്കുന്നു. ശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് ഊഹിക്കാം, കാരണം ഈ മനുഷ്യൻ അത്ഭുതങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ …
വിശ്വസനീയമായ രീതിയിൽ ലോങ് ഓണിന് മുകളിലൂടെ ബോൾ അടിച്ചു പറത്തി പിച്ചിലൂടെ മുൻപോട്ട് ഓടുബോൾ, അദേഹം മുഷ്ടി ചുരുട്ടുന്നു, സ്വന്തം ഹെൽമെറ്റ് അഴിക്കുന്നു. ഡഗൗട്ടിൽ അനങ്ങാതെ ഇരിക്കുന്ന ഹാർദിക് പാണ്ഡ്യയുടെ മുഖത്ത് അവിശ്വാസം.
എന്താണ് ഇപ്പോൾ സംഭവിച്ചത്? രാഹുൽ ടെവാതിയക്ക് എങ്ങനെ ഇത് സാധ്യമായി…
അവസാന 2 ബോളിൽ 12 റൺസ്.
“വെറും പൂവ് പറിക്കുന്ന ലാഘവത്തോടെ . അയാൾ അത് നേടിയിരിക്കുന്നു.
ആത്മ വിശ്വാസവും കരളുറപ്പും പിന്നെ പന്തിനെ മിഡിൽ ചെയ്ത് ഉയർത്തി അടിക്കുവാനുള്ള കഴിവും ….. എല്ലാം ഒത്തിണങ്ങിയ നല്ല ഒന്നാന്തരം ഫിനിഷിംഗ് ……
അയാൾ തീവാത്തിയ വെറും തീയല്ല ….. എതിരാളികളെ ചുട്ടെരിക്കുന്ന അഗ്നി തന്നെയാണ്.