ന്യൂസ് ഡെസ്‌ക്ക് : ഐപിഎല്ലില്‍ ബാംഗ്ലൂരിനെതിരെ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തിരഞ്ഞെടുത്തു . ജയത്തോടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.മറുവശത്ത് നാല് കളിയില്‍ മൂന്നിലും തോല്‍വി വഴങ്ങിയാണ് ആര്‍സിബി വിജയവഴി കണ്ടെത്താണ് രാജസ്ഥാനെതിരെ ലക്ഷ്യമിടുന്നത്. വമ്പൻ ബാറ്റർമാരുണ്ടെങ്കിലും വിരാട് കോലി ഒഴികെയുള്ളവരെല്ലാം റണ്ണടിക്കാൻ പാടുപെടുന്നു.ബൗളിംഗ് നിര ദുർബലമായതിനാല്‍പൊട്ടിത്തെറിക്കുന്ന ബാറ്റിംഗ് പ്രകടനം അനിവാര്യം.
ഫാഫ് ഡുപ്ലെസി,ഗ്ലെൻ മാക്സ്‍വെല്‍,കാമറൂണ്‍ ഗ്രീൻ എന്നിവർ പ്രതീക്ഷിക്കുന്ന മികവിലേക്ക് എത്തിയാലേ ആർസിബിക്ക് രക്ഷയുള്ളൂ.പവർപ്ലേയില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തുകളെ അതിജീവിക്കുക ആവും ബെംഗളൂരുവിന്റെ ഏറ്റവും വലിയ വെല്ലുവിളി.സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയസിന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോസ് ബട്‍ലറും യശസ്വീ ജയ്സ്വാളുംകൂടി ഫോമിലേക്ക് എത്തിയാല്‍ ആശങ്കകളൊന്നുമില്ല. ആദ്യ കളിയിലെ ഫോം പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തുടരാന്‍ കഴിയാതിരുന്ന ക്യാപ്റ്റൻ സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ഹോം ഗ്രൗണ്ടില്‍ ഇന്നൊരു വെടിക്കെട്ട് പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നു.
റിയാൻ പരാഗിന്‍റെ തകർപ്പൻ ഫോം രാജസ്ഥാനെ മൂന്ന് കളിയിലും ജയത്തിലെത്തിച്ചത്. നാലാം നമ്പറില്‍ പരാഗിന്‍റെ സാന്നിധ്യം രാജസ്ഥാന്‍റെ ആത്മവിശ്വാസം കൂട്ടുന്നു. ജയ്പൂരിലെ സ്ലോ പിച്ചില്‍ വിശ്വസ്ത സ്പിൻ ജോഡിയായി അശ്വിനും ചാഹലും രാജസ്ഥാന് മുതല്‍കൂട്ടാകും. ബോള്‍ട്ടിനൊപ്പം സന്ദീപ് ശർമ്മ പരിക്ക് മാറിയെത്തുന്നത് രാജസ്ഥാൻ ബൗളിംഗിന്റെ മൂർച്ച കൂട്ടുമെന്നുറപ്പ്. ഐപിഎല്ലില്‍ വിരാട് കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് സന്ദീപ് ശർമ്മ. ഐപിഎല്ലില്‍ ഇതുവരെ ഏഴുതവണ സന്ദീപിന്‍റെ പന്തില്‍ കോലി വീണിട്ടുണ്ട്. ഇരുടീമും മുപ്പത് കളിയില്‍ മുഖാമുഖം വന്നപ്പോള്‍ ബംഗലൂരു പതിനഞ്ചിലും രാജസ്ഥാൻ പന്ത്രണ്ടിലും ജയിച്ചു. മൂന്ന് മത്സരം ഉപേക്ഷിച്ചു.