ന്യൂസ് ഡെസ്ക് : കുട്ടി ക്രിക്കറ്റ് പൂരത്തിന് ആവേശവുമായി ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽസ് ബാംഗ്ലൂരും തമ്മിലാണ് മത്സരം . മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുത്തു.അടിമുടി മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇത്തവണത്തെ ഐപിഎല്ലിൽ മാറ്റുരയ്ക്കുന്നത് ധോണിയും വിരാട് കോഹ്ലിയും ക്യാപ്റ്റൻമാർ അല്ലാത്ത ആദ്യ ഐപിഎൽ കൂടിയാണിത്.
ചെന്നൈയെ ഋതുരാജ് ഗേയ്ഗ്വാദ് നയിക്കുമ്പോൾ ആർസിബിഎ നയിക്കുന്നത് ഫാഫ് ഡുപ്ലെസിയാണ്. കഴിഞ്ഞ സീസണിലെ വിജയികളായ ചെന്നൈ നിലവിൽ 5 കിരീടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ബാംഗ്ലൂരിനെ സംബന്ധിച്ച് പ്രഥമ കിരീടം ചൂടാനുള്ള അവസരമാണ് ഈ ടൂർണ്ണമെൻറ്. അതിനാൽ തന്നെ കപ്പ് ലക്ഷ്യമിട്ടാവും ബാംഗ്ലൂരിന്റെ പോരാട്ടം.ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി കളിക്കുന്ന ആദ്യ ഐപിഎൽ ആയതിനാൽ തന്നെ വമ്പൻ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് ചെന്നൈ ആരാധകർ.