സ്പോർട്സ് ഡെസ്ക്ക് : ഐപിഎൽ കിരീടം ആർസിബിയ്ക്ക് വീണ്ടും കിട്ടാക്കനിയായി. ആവേശം നിറഞ്ഞ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ബാഗ്ലൂരിനെതിരെ 7 വിക്കറ്റ് വിജയമാണ് രാജസ്ഥാൻ നേടിയത്. സ്കോർ ബാഗ്ലൂർ 157 – 8 , രാജസ്ഥാൻ 161-3
ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂർ ഉയർത്തിയ ചെറിയ വിജയ ലക്ഷ്യം രാജസ്ഥാൻ വളരെ അനായാസം മറികടക്കുകയായിരുന്നു. ഒരിക്കൽ കൂടി സെഞ്ചുറി നേടിയ ഓപ്പണർ ജോസ് ബട്ലർ മുന്നിൽ നിന്ന് നയിച്ചപ്പോൾ രാജസ്ഥാൻ എളുപ്പത്തിൽ വിജയ തീരമണിഞ്ഞു. എന്നാൽ സഞ്ജു നിരാശപെടുത്തി ഒരിക്കൽ കൂടി ഹസരങ്കയ്ക്ക് മുന്നിൽ പതറിയ സഞ്ജു വിക്കറ്റ് കളഞ്ഞ് കുളിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൈനലിൽ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റാൻസിനെ നേരിടും . ബാഗ്ലൂർ നിരയിൽ അർധ സെഞ്ചുറി നേടിയ പാടിഥാർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. രാജസ്ഥാൻ നിരയിൽ പ്രസിദ് തൃഷ്ണ , മക്കോയ് എന്നിവർ മികച്ച ബൗളിംഗ് കാഴ്ച വച്ചു.