ചെന്നൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ചെന്നൈയിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. 11 കളിയില്‍ 13 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ. എട്ട് പോയിന്റുള്ള ഡല്‍ഹി അവസാന സ്ഥാനത്തും.
ഇനിയുള്ള നാലുകളിയും ജയിച്ചാലേ ഡല്‍ഹിക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. അവസാന രണ്ടുകളിയും ജയിച്ച ഡല്‍ഹി അവസാനം കളിച്ച അഞ്ചില്‍ നാലു കളികളും ജയിച്ചു. ചെന്നൈയാകട്ടെ അവസാനം കളിച്ച അഞ്ച് കളികളില്‍ രണ്ടെണ്ണം തോറ്റപ്പോള്‍ ലഖ്നൗവിനെതിരായ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനായില്ല.പ്ലേ ഓഫ് ബെര്‍ത്തിനായി മൂന്ന് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളവര്‍ മത്സരിക്കുന്നതിനാല്‍ വെറും ജയമല്ല, റണ്‍നിരക്ക് ഉയര്‍ത്തിയുള്ളൊരു വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ചെപ്പോക്കില്‍ ഡല്‍ഹി ഇറങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവരുടെ സ്ഥിരതയില്ലായ്മ ഇപ്പോഴും ഡല്‍ഹിക്ക് മുൻപില് പ്രതിസന്ധിയായി തുടരുന്നു.
ചെപ്പോക്കിലെ സ്ലോ പിച്ചില്‍ വമ്പന്‍ സ്കോറുയര്‍ത്തി ഡല്‍ഹിക്ക് ചെന്നൈയെ സമ്മര്ദ്ദത്തിലാക്കാനാവുമോ എന്ന് കണ്ടറിയണം. ഇരുടീമും 27 കളിയില്‍ ഏറ്റുമുട്ടി. ചെന്നൈ 17ലും ഡല്‍ഹി പത്തിലും ജയിച്ചു.