മുംബൈ: ഇന്ത്യൻ പ്രീമിയൽ ലീഗിലെ അതിജീവ പോരാട്ടത്തിൽ ഡൽഹിയെ വീഴ്തി ലഖ്‌നൗവിന് ഉജ്വല വിജയം. തകർന്നു വീഴാവുന്ന ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി ഡിക്കോക്ക് വൻ മതിലായപ്പോൾ, അവസാന പന്തിൽ അതിവേഗ സിക്‌സ് പറത്തി ബദോണിയും താരമായി. 52 പന്തിൽ 80 റണ്ണടിച്ച് ലഖ് നൗവിനെ ഒറ്റയ്ക്ക് തോളിലേറ്റിയത് ക്വിന്റൽ ഡിക്കോക് എന്ന ഓപ്പണറായിരുന്നു.
25 പന്തിൽ 24 റണ്ണെടുത്ത് കെ.എൽ രാഹുൽ പുറത്തായതിനു പിന്നാലെ ചറപറ വിക്കറ്റുകൾ വീണതോടെ ലഖ്‌നൗ പരുങ്ങലിലായി. ഈ സമയത്തെല്ലാം ഒറ്റയ്ക്ക് ടീമിനെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു ഡിക്കോക്ക്. പതിനഞ്ചാം ഓവറിന്റെ അവസാന പന്തിൽ ഡിക്കോക് പുറത്താകുമ്പോൾ ടീം സ്‌കോർ 122. പരാജയം മുന്നിൽക്കണ്ട് നിന്ന ലഖ്‌നൗവിനെ ദീപക് ഹൂഡ ഏറെ ദൂരം മുന്നോട്ട് കൊണ്ടു പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൂഡയെ പത്തൊൻപതാം ഓവറിന്റെ ആദ്യ പന്തിൽ വീഴ്ത്തിയെങ്കിലും, മൂന്ന് പന്ത് മാത്രം ബാറ്റ് ചെയ്ത ബദോനി പത്തു റണ്ണും, 14 പന്തിൽ 19 റണ്ണെടുത്ത് ക്രുണാൽ പാണ്ഡ്യയും ചേർന്ന് ടീമിനെ വിജയ തീരത്ത് എത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്കു വേണ്ടി, പൃഥ്വി ഷോയുടെ ഷോയാണ് നടന്നത്. 34 പന്തിൽ 61 എന്ന വെടിക്കെട്ടടിയാണ് പൃഥ്വി പുറത്തിറക്കിയത്. 36 പന്തിൽ 39 റണ്ണുമായി ക്യാപ്റ്റൻ പന്തും, 28 പന്തിൽ 36 റണ്ണുമായി സർഫാസ് ഖാനും പുറത്താകാതെ നിന്നു.