സ്പോർട്സ് ഡെസ്ക് : ഐപിഎൽ പതിനേഴാം സീസണിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് 42 കാരനായ തല ധോണി. ഈ ഐപിഎൽ സീസണോടുകൂടി ഐപിഎൽ നിന്ന് വിരമിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ താരം ഇതുവരെ അതിനെക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല. കഴിഞ്ഞ സീസണിലും ധോണി വിരമിക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ കൂടിയാണ് തല ധോണി. ടീമിനുവേണ്ടി 5 ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്തു എന്ന ബഹുമതിയോടുകൂടിയാണ് ധോണി ഇത്തവണയും കളത്തിൽ ഇറങ്ങുന്നത്.പുതിയ സീസണിൽ പുതിയ റോളിൽ തന്നെ കാണാമെന്നധോണിയുടെ ട്വീറ്റും ആരാധകരിൽ കൂടുതൽ ആകാംക്ഷ ഉയർത്തിയിരുന്നു.കൂടാതെ മുടി നീട്ടി വളർത്തിയ പുതിയ ലുക്കിലാണ് ഇത്തവണ ധോണി കളത്തിൽ ഇറങ്ങുന്നത്. ആറാം ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തോടെയാണ് തലയും സംഘവും ഇത്തവണയും ഇറങ്ങുന്നത്. വളരെ ശക്തമായ ടീമായാണ് ഇത്തവണയും തലയും പിള്ളേരും കളത്തിൽ ഇറങ്ങുന്നത്. ബോളിങ് കോച്ചായി ബ്രാവോയും ടീമിനൊപ്പം ഉണ്ട്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഉദ്ഘാടനം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആണ് നേരിടുന്നത്.