ഡൽഹി; കയ്യിലിരുന്ന കളി കൈവിട്ടതിന് കൊൽക്കത്ത പഴിയ്ക്കേണ്ടത് കീപ്പർ ലിറ്റൺ ദാസിനെ മാത്രമാണ്. രണ്ടു തവണയാണ് നിർണ്ണായക സമയത്ത് സ്റ്റമ്പിംങ് പാഴാക്കി ലിറ്റൺദാസ് ഡൽഹിയ്ക്ക് മുൻതൂക്കം നൽകിയത്. ഫലമോ, നാലു വിക്കറ്റിന്റെ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആദ്യമായി ഡൽഹി ഇടം കണ്ടെത്തി.
സ്കോർ
കൊൽക്കത്ത – 127
ഡൽഹി – 128 /6
മഴയെ തുടർന്നു വൈകിതുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശി അരാധകരുടെ നിരന്തര സമ്മർദത്തെ തുടർന്നു ടീമിലെടുത്ത ലിറ്റൺ ദാസ് നാലു പന്തിൽ നാലു റണ്ണെടുത്ത് മടങ്ങി. ആക്രമണം പ്രതീക്ഷിച്ച് കളത്തിലിറക്കിയ വെങ്കിടേഷ് അയ്യർ റണ്ണൊന്നുമെടുക്കാതെ മടങ്ങി. തൊട്ട് പിന്നാലെ നാലു റണ്ണുമായി നിതീഷ് റാണ കൂടി മടങ്ങിയതോടെ 32 ന് മൂന്ന് എന്ന നിലയിൽ കൊൽക്കത്ത തകർന്നു. ഇത്രയും ദുരിതം പിടിച്ച അവസ്ഥയിൽ നിന്നും മന്ദീപ് സിംങും (12), ജേസൺ റോയിയും ചേർന്ന് കൊൽക്കത്തെ കൈ പിടിച്ച് ഉയർത്താൻ ശ്രമിച്ചു.
ഇതിനിടെ സ്കോർ 50 തികച്ച ശേഷം മന്ദീപ് സിംങ് പുറത്തായി. ഇതിനിടെ 14 റൺ കൂടി ചേർത്തപ്പോഴേയ്ക്കും കൂറ്റനടിക്കാരൻ റിങ്കു സിംങും വീണു. 70 ൽ സുനിൽ നരേനും (4), 93 ൽ ജേസൺ റോയിയും (43), ഇതേ സ്കോറിൽ തന്നെ അങ്കുൽ റോയിയും, മൂന്ന് റൺ കൂടി ചേർന്ന് ഉമേഷ് യാദവും (3) വീണതോടെ സ്കോർ 96 ന് ഒൻപത് എന്ന നിലയിലായി. ഇതിനിടെ ഒരു വശത്ത് പുറത്താകാതെ നിന്ന വൻഡീസ് വിശ്വാസം ആേ്രന്ദ റെസൽ 31 പന്തിൽ 38 റണ്ണുമായി 127 എന്ന പൊരുതാവുന്ന സ്കോറിൽ എത്തിച്ചു. ഇന്നിംങ്സിന്റെ അവസാന പന്തിൽ ഒരു റണ്ണുമായി വരുൺ ചക്രവർത്തി റണ്ണൗട്ടായതോടെയാണ് കൊൽക്കത്തയുടെ ഇന്നിംങ്സിന് അവസാനമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുൽദീപ് യാദവും, അക്സർ പട്ടേലും, നോട്രിച്ചും, ഇഷാന്ത് ശർമ്മയും ഡൽഹിയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുകേഷ് കുമാർ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഡൽഹി കരുതിയാണ് കളി തുടങ്ങിയത്. പക്ഷേ, സ്കോർ 38 ൽ നിൽക്കെ പൃഥ്വി ഷാ(13) പുറത്ത്. മാർഷിനെ (2) ഒരു വശത്ത് നിർത്തി വാർണർ അടി തുടരുകയായിരുന്നു. ഇതിനിടെ സ്കോർ 62 ൽ വച്ച് മാർഷ് വീണു. അഞ്ചു റൺ കൂടി ചേർന്നതോടെ ഫിൽ സാൾട്ട് (5)മടങ്ങി. സ്കോർ നൂറിന് തൊട്ടരികിൽ എത്തിച്ച ശേഷം ടോപ്പ് സ്കോറർ ക്യാപ്റ്റൻ വാർണർ (57) തിരികെ പവലിയനിൽ എത്തി.
110 ൽ മനീഷ് പാണ്ടെയും (21), 111 ൽ അമൻ ഹക്കീമും (0) പുറത്തായതോടെ ഡൽഹിയുടെ ചേസിംങ് പ്രതിസന്ധിയിലായി. ഒടുവിൽ അക്സർ പട്ടേലും (19), ലളിത് യാദവും (4) ചേർന്നാണ് വിജയം സ്വന്തമാക്കിയത്.