ഇന്ത്യൻ പ്രീമിയർ ലീഗിലെ വേഗമേറിയ അർദ്ധസെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാൾ; അരസെഞ്ച്വറിയ്ക്കു വേണ്ടി വന്നത് 13 പന്തുകൾ മാത്രം

ഈഡൻഗാർഡൻസ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ വേഗമേറിയ അർദ്ധ സെഞ്ച്വറി സ്വന്തമാക്കി രാജസ്ഥാൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ. 13 പന്തിലാണ് ജയ്‌സ്വാൾ അർദ്ധ സെഞ്ച്വറി പിന്നിട്ടത്. ഇതിനായി മൂന്നു സിക്‌സറുകൾ പറത്തായ ജയ്‌സ്വാൾ അടിച്ചു കൂട്ടിയത് ആറു ഫോറാണ്. ആദ്യ ഓവറിലെ രണ്ടു പന്തുകൾ സിക്‌സടിച്ച ജയ്‌സ്വാൾ, മൂന്നു പന്തുകളിൽ ഫോറും പറത്തി. കൊൽക്കത്തയുടെ തന്ത്രവുമായി പന്തെറിയാൻ എത്തിയ ക്യാപ്റ്റൻ നിതീഷ് റാണയാണ് ജയ്‌സ്വാളിന്റെ ബാറ്റിന്റെ ചൂടേറ്റു വാങ്ങിയത്. ആദ്യ ഓവറിൽ മാത്രം 26 റണ്ണാണ് ജയ്‌സ്വാൾ റാണയ്‌ക്കെതിരെ അടിച്ചു കൂട്ടിയത്.

Advertisements

കൊൽക്കത്തയുടെ 149 റണ് പിൻതുടരുന്ന രാജസ്ഥാൻ നാല് ഓവർ പിൻതുടരുമ്പോൾ 59 റണ്ണടിച്ചിട്ടുണ്ട്. ഇതിൽ 54 ഉം പിറന്നത് യശസ്വിയുടെ ബാറ്റിൽ നിന്നാണ്. റണ്ണെടുക്കും മുൻപ് ബട്‌ലർ റണ്ണൗട്ടാകുകയായിരുന്നു. സഞ്ജു സാംസണാണ് യശസ്വിയ്‌ക്കൊപ്പം ക്രീസിൽ.

Hot Topics

Related Articles