ഐ പി എൽ കളിച്ച് ഇന്ത്യ തളർന്നെന്ന് പോണ്ടിങ്ങ് : കളിക്കാതെ തളർന്നത് ഓസീസ് ഇന്ത്യൻ മുൻ താരങ്ങൾ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് വാക്ക് പോര് 

ഐപിഎല്ലില്‍ കളിച്ചെത്തിയതിന്റെ ക്ഷീണം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനു തിരിച്ചടിയായേക്കുമെന്നു ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്. എന്നാല്‍ ഇതിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസവുമായ രവി ശാസ്ത്രിയും പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ വസീം അക്രവും.

Advertisements

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഡബ്ല്യുടിസി ഫൈനലിനെക്കുറിച്ച്‌ നിരീക്ഷണം നടത്തവെയായിരുന്നു പോണ്ടിങിന്റെ അഭിപ്രായത്തെ ശാസ്ത്രിയും അക്രവും ഒറ്റക്കെട്ടായി എതിര്‍ത്തത്. പോണ്ടിങ് പറയുന്നതില്‍ കഴമ്ബില്ലെന്നും ഇരുവരും തിരിച്ചടിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. എങ്കിലും ഫൈനലില്‍ നേരിയ മുന്‍തൂക്കം ഓസീസിനു തന്നെയാണെന്നു റിക്കി പോണ്ടിങ് ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈനലിലെ തയ്യാറെടുപ്പുകളെ സംബന്ധിച്ച്‌ രസകരമായ കാര്യം ഓസ്‌ട്രേലിയയുടെ കുറച്ചുപേര്‍ ഒന്നും തന്നെ ചെയ്തില്ല എന്നതാണ്. അവരില്‍ ചിലര്‍ ഒരു ക്രിക്കറ്റും കളിച്ചിച്ചിട്ടില്ല. ഇന്ത്യന്‍ താരങ്ങളാവട്ടെ ഐപിഎല്ലില്‍ കളിച്ചതിനു ശേഷമാണ് വരുന്നത്. അതുകൊണ്ടു തന്നെ ക്രിക്കറ്റൊന്നുമില്ലാതെ അല്‍പ്പം ഫ്രഷായി വരുന്നതാണോ നല്ലത്, അതോ ഐപിഎല്ലില്‍ കളിച്ച്‌ കുറച്ച്‌ ക്ഷീണിച്ച്‌ വരുന്നതാണോ നല്ലത് എന്നതാണ് ചോദ്യം? ഈ ഒരാഴ്ചയില്‍ ധാരാളം കാര്യങ്ങള്‍ നമുക്കു കാണാന്‍ സാധിച്ചേക്കുമെന്നും റിക്കി പോണ്ടിങ് വ്യക്തമാക്കി.

എന്നാല്‍ ഈ അഭിപ്രായത്തോടു ഒട്ടും യോജിക്കാന്‍ ഷോയില്‍ പങ്കെടുത്ത വസീം അക്രം തയ്യാറായില്ല. ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ കളിച്ചതിനു ശേഷം ഫൈനലില്‍ കളിക്കാനെത്തുന്നതിനാണ് താന്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുകയെന്നു അദ്ദേഹം പറഞ്ഞു. ഒരു താരമെന്ന നിലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കാനാണ് ആഗ്രഹിക്കുന്നത്.

ഏതു ഫോര്‍മാറ്റിലാണ് കളിക്കുന്നത് എന്നതൊന്നും എനിക്കൊരു വിഷയമല്ല. ചുരുങ്ങിയത് ഒരു പരമ്ബരയോ, ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റോ കളിച്ച ശേഷം ഡബ്ല്യുടിസി ഫൈനല്‍ പോലെ പ്രധാന മല്‍സരം കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുക. മാച്ച്‌ പ്രാക്ടീസ് ഇതിലൂടെ മാത്രമേ ലഭിക്കുകയുള്ളൂവെന്നും വസീം അക്രം ചൂണ്ടിക്കാട്ടി. എങ്കിലും ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഫേവറിറ്റുകളെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

കടലാസില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഫേവറിറ്റുകളെന്നു രവി ശാസ്ത്രിയും സമ്മതിക്കുന്നു. പക്ഷെ മാച്ച്‌ ഫിറ്റ്‌നസ് ഫൈനലില്‍ നിര്‍ണായക ഘടകമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തി പര്‍പ്പിള്‍ ക്യാപ്പ് നേടിയ മുഹമ്മദ് ഷമിയെപ്പോലെയൊരു ബൗളര്‍ ഡബ്ല്യുടിസി ഫൈനലില്‍ ന്യൂബോള്‍ കൊണ്ട് എതിരാളികള്‍ക്കു നാശം വിതയ്ക്കുമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

മാച്ച്‌ ഫിറ്റ്‌നസെന്നത് ഡബ്ല്യുടിസി ഫൈനലില്‍ പ്രാബല്യത്തില്‍ വരുമന്നു ഞാന്‍ കരുതുന്നു. വസീം അക്രം പരാമര്‍ശിച്ചതിനോടു ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചതിനു ശേഷം ഇതുപോലെയുള്ള ഫൈനലില്‍ ഇറങ്ങേണ്ടതു പ്രധാനമാണ്. നിങ്ങള്‍ എത്ര ഓവറുകള്‍ ബൗള്‍ ചെയ്യുന്നുവെന്നതോ, എത്ര നേരം ഗ്രൗണ്ടില്‍ തുടരുന്നുവെന്നതോയല്ല കാര്യം.

പക്ഷെ ഗ്രൗണ്ടില്‍ ആറു മണിക്കൂറെങ്കിലും തുടരുന്നതു വലിയ കാര്യം തന്നെയാണ്. ഒരു മല്‍സരത്തില്‍ കളിക്കുന്നതും നെറ്റ്‌സില്‍ രണ്ടോ, മൂന്നോ മണിക്കൂര്‍ ആറു ദിവസം ബൗള്‍ ചെയ്യുന്നതും വ്യത്യസ്തമാണ്. നിങ്ങള്‍ എങ്ങനെയാണ് പരിശീലനം നടത്തുന്നത്, എങ്ങനെയാണ് തയ്യാറെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍.

കടലാസില്‍ നോക്കിയാല്‍ ഓസ്‌ട്രേലിയക്കാണ് ഇന്ത്യക്കു മേല്‍ നേരിയ മേല്‍ക്കൈ. ഓരോ താരത്തെയും വച്ച്‌ നോക്കിയാല്‍ ഓസീസ് ഇന്ത്യക്കും മുകളിലാണ്. പക്ഷെ മാച്ച്‌ ഫിറ്റ്‌നസായിരിക്കും ഫൈനലില്‍ നിര്‍ണായകമാവുക. മുഹമ്മദ് ഷമി ബൗള്‍ ചെയ്യാനെത്തി ആദ്യത്തെ അര മണിക്കൂറിനുള്ളില്‍ തന്നെ ഓസീസ് ബാറ്റിങ് നിരയില്‍ നാശം വിതച്ചേക്കും.

കാരണം ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചതിന്റെ തുടര്‍ച്ചയായിട്ടാവും അദ്ദേഹം ബൗള്‍ ചെയ്യാനെത്തുക. അതിനാല്‍ തന്നെ ലൈനിലും ലെങ്ത്തിലും സ്ഥിരത പുലര്‍ത്താനും ശരിയായ ഏരിയകളില്‍ ബൗള്‍ ചെയ്യാനും കഴിയുമെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.