ന്യൂസ് ഡെസ്ക് : ഒടുവിൽ പഞ്ചാബിന് ഗുജറാത്തിനെതിരെ ആശ്വാസവും ആവേശവുമായ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 200 റൺസ് എന്ന വിജയലക്ഷ്യം പഞ്ചാബ് നിശ്ചിത 20 ഓവറിൽ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ പഞ്ചാബ് മികച്ചു നിന്നതോടെ വിജയം ആദ്യമായി പഞ്ചാബിനൊപ്പം ചേരുകയായിരുന്നു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ഗുജറാത്തിനെതിരെ ആവേശ ജയമാണ് പഞ്ചാബ് ഇന്ന് നേടിയത്.
Advertisements