ലഖ്നൗ : ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരു വിക്കറ്റിന് വിജയിച്ചു.തുടക്കം മുതല്‍ വിജയിക്കുമെന്ന ഉറപ്പിച്ചത് ലക്‌നൗ സൂപ്പർ ജയന്റ്‌സായിരുന്നു. എന്നാല്‍ അവസാന നിമിഷം ഡല്‍ഹി താരം അശുതോഷ് ശർമ്മ നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറിയില്‍ ഡല്‍ഹി വിജയിക്കുകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ ലക്‌നൗവില്‍ ഏറ്റവും മോശമായ പ്രകടനം കാഴ്ച വെച്ച താരം അത് ക്യാപ്റ്റൻ റിഷബ് പന്ത് തന്നെയായിരുന്നു. ബാറ്റിംഗില്‍ താരം 6 പന്തുകളില്‍ നിന്നായി ഗോള്‍ഡൻ ഡക്കായി. കൂടാതെ അവസാന നിമിഷം മോഹിത് ശർമ്മയുടെ നിർണായകമായ സ്റ്റമ്ബിങ്ങും താരം പാഴാക്കി. ഇതോടെ ഡല്‍ഹിയുടെ വിജയവാതില്‍ തുറന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരശേഷം സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍ ചെന്ന് ക്യാപ്റ്റൻ റിഷബ് പന്തുമായി സംസാരിച്ചിരുന്നു. പണ്ട് രാഹുലിനെ ഗ്രൗണ്ടില്‍ വെച്ച് അദ്ദേഹം ശകാരിക്കുന്നതും അപമാനിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. അത്തരം സാമ്യം തോന്നുന്ന സംഭവ വികാസങ്ങളാണ് ഗ്രൗണ്ടില്‍ കണ്ടത്. മത്സര ശേഷം സഞ്ജീവ് ഗോയങ്ക സംസാരിച്ചു.
സഞ്ജീവ് ഗോയങ്ക പറയുന്നത് ഇങ്ങനെ:
‘ ഈ മത്സരത്തില്‍ ലഖ്‌നൗവിനെ സംബന്ധിച്ച് പോസിറ്റീവായ പല കാര്യങ്ങളുമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും പവര്‍പ്ലേ നമ്മള്‍ മനോഹരമായി ഉപയോഗിച്ചു. ഇതെല്ലാം സംഭവിക്കുന്ന കാര്യങ്ങളാണ്. ഞങ്ങളൊരു ചെറിയ ടീമാണ്. ഈ മത്സരത്തിലെ പോസിറ്റീവുകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനും അടുത്ത് മത്സരം ജയിക്കാനുമുള്ള പദ്ധതികളാണ് മനസിലുള്ളത്. നിരാശപ്പെടുത്തുന്ന മത്സരഫലമാണ് എന്നാല്‍ മികച്ചൊരു മത്സരമായിരുന്നു’ സഞ്ജീവ് ഗോയങ്ക പറഞ്ഞു.