മൊഹാലി : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അതി വൈകാരികമായ ത്രില്ലിംഗ് പോരാട്ടത്തിൽ രാജസ്ഥാന് ആദ്യ തോൽവി. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായപ്പോള്‍ മൂന്നാമനായി ഇറങ്ങി 38 പന്തില്‍ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. റിയാന്‍ പരാഗ് ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റണ്‍സെടുത്തു. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
കഴിഞ്ഞ നാലു ഇന്നിംഗ്സിലെയും നിരാശ മാറ്റാനിറങ്ങിയ യശസ്വി ജയ്‌സ്വാളും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി തിളക്കത്തിലിറങ്ങയ ജോസ് ബട്‌ലറും പവര്‍ പ്ലേയ കഴിയും മുമ്ബെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. കരുതലോടെ തുടങ്ങിയ യശസ്വി അഞ്ചാം ഓവറില്‍ ഉമേഷ് യാദവിന്‍റെ പന്ത് സ്കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്‍റെ കൈകളിലൊതുങ്ങി. 19 പന്തില്‍ അഞ്ച് ബൗണ്ടറി അടക്കം 24 റണ്‍സാണ് യശസ്വി നേടിയത്. കഴിഞ്ഞ കളിയിലെ ഫോമിന്‍റെ നിഴല്‍ മാത്രമായിരുന്ന ബട്‌ലര്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാഷിദ് ഖാന്‍റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 10 പന്തില്‍ എട്ട് റണ്‍സായിരുന്നു ബട്‌ലറുടെ നേട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടക്കത്തില്‍ പിന്തുണക്കാരന്‍റെ റോളില്‍ കളിച്ച സഞ്ജു ഫോമിലുള്ള പരാഗിന് സ്ട്രൈക്ക് നല്‍കാനാണ് ശ്രമിച്ചത്. നൂര്‍ അഹമ്മദിനെയും മോഹിത് ശര്‍മയെയും സിക്സിന് പറത്തിയ പരാഗ് 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. പതിമൂന്നാം ഓവറില്‍ സ്പെന്‍സര്‍ ജോണ്‍സണെ സിക്സിനും ബൗണ്ടറികള്‍ക്കും പറത്തി സഞ്ജുവും ടോപ് ഗിയറിലായി. 31 പന്തില്‍ സഞ്ജു സീസണിലെ മൂന്നാം അര്‍ധസെഞ്ചുറി തികച്ചു.പത്തൊമ്ബതാം ഓവറില്‍ മോഹിത് ശര്‍മയെ സിക്സിന് പറത്തിയ പരാഗ് അതേ ഓവറില്‍ വിജയ് ശങ്കറിന് ക്യാച്ച് നല്‍കി മടങ്ങി. 48 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സും പറത്തിയാണ് പരാഗ് 76 റണ്‍സടിച്ചത്. അവസാന ഓവറുകളില്‍ ഹെറ്റ്മെയറും(4 പന്തില്‍ 12*) സഞ്ജുവും അടിച്ചു തകര്‍ത്തതോടെ രാജസ്ഥാന്‍ 190 റണ്‍സിലെത്തി.ഗുജറാത്തിനായി റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു. മഴ കാരണം,10 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്.
മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗില്ലും (72) , സായി സുദർശനും (35) നൽകിയത്. സായി സുദർശൻ പുറത്തായതിന് പിന്നാലെ മാത്യു വെഡ് (4), അഭിനവ് മനോഹർ (1) , വിജയ് ശങ്കർ (16) എന്നിവർ അതിവേഗം പുറത്തായത് ഗുജറാത്തിനെ പ്രതിരോധത്തിലാക്കി. ശുഭമാൻ ബില്ലിനു പിന്നാലെ ഷാരൂഖ് ഖാനും (14) പുറത്തായതോടെ ഗുജറാത്ത് തോൽവി മണത്തു. എന്നാൽ ക്രീസിൽ ഒരുമിച്ച തീവാത്തിയും (22) റാഷിദ് ഖാനും (24) ചേർന്ന് കളിയെ അവസാന ഓവർ വരെ എത്തിച്ചു. അവസാന ഓവറിന്റെ അഞ്ചാം പന്തിൽ മൂന്നാം റണ്ണിങ് ഓടിയ തിവാത്തിയ പുറത്തായതോടെ , കളി ജയിപ്പിക്കേണ്ട ഉത്തരവാദിത്വം റാഷിദ് ഖാനിലായ്. നൂർ അഹമ്മദിനെ സാക്ഷിയാക്കി ഓഫ് സൈഡിലേക്ക് ബൗണ്ടറി പായിച്ച് റാഷിദ് രാജസ്ഥാന് ആദ്യ തോൽവി സമ്മാനിച്ചു.