ഡൽഹി : റൺ റൈറ്റിന്റെ വ്യത്യാസത്തിൽ കൈമോശം വന്ന ഒന്നാം സ്ഥാനം തിരികെ പിടിക്കാമെന്ന രാജസ്ഥാന്റെ മോഹത്തിന് തിരിച്ചടി. മികച്ച കളി പുറത്തെടുത്ത ക്യാപ്റ്റൻ സഞ്ജു നൽകിയ പ്രതീക്ഷ മറ്റു ബാറ്റർമാർക്ക് ഏറ്റെടുക്കാൻ ആവാതെ പോയതോടെയാണ് രാജസ്ഥാന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ വിജയത്തോടെ പോയിൻറ് പട്ടികയിൽ ഒന്നാമത് തിരികെ എത്താമെന്ന രാജസ്ഥാന്റെ പ്രതീക്ഷകൾക്കും തിരിച്ചടി ഏറ്റു.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡൽഹി : 222/8
രാജസ്ഥാൻ: 201/ 8
ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ജേക്ക് ഫ്രേസറും-അഭിഷേക് പോറലും നല്‍കിയ അതിഗംഭീര തുടക്കം അവസാന ഓവറുകളില്‍ ടിസ്റ്റൻ സ്റ്റബ്സ് ഏറ്റെടുത്തതോടെ ഡല്‍ഹി അടിച്ചുകൂട്ടിയത് 221 റണ്‍സ്.18 പന്തില്‍ അർദ്ധശതകം പൂർത്തിയാക്കിയ ഫ്രേസർ പുറത്തായതോടെയാണ് ഡല്‍ഹിയുടെ റണ്ണെൊഴുക്കിന്റെ വേഗം കുറഞ്ഞത്. എന്നാല്‍ അച്ചടക്കത്തോടെ ബാറ്റിംഗ് തുടർന്ന അഭിഷേക് പോറല്‍ 36 പന്തില്‍ 65 റണ്‍സടിച്ച് ഡല്‍ഹിക്ക് മികച്ചൊരു അടിത്തറ നല്‍കി.
എന്നാല്‍ മദ്ധ്യനിര അവസരത്തിനൊത്ത് ഉയരാതിരുന്നതതോടെ ഡല്‍ഹി മദ്ധ്യഓവറുകളില്‍ പതറി. ഷായ് ഹോപ് (1),അക്സർ പട്ടേല്‍(15), ക്യാപ്റ്റൻ പന്ത് (15) എന്നിവർ പെട്ടെന്ന് പുറത്തായി. ഡല്‍ഹിയുടെ കൈയിലായിരുന്ന മത്സരത്തിന്റെ കടിഞ്ഞാണ്‍ അശ്വിനാണ് രാജസ്ഥാന് തിരികെ നല്‍കിയത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് വെറ്ററൻ താരം പിഴുതത്.
എന്നാല്‍ സ്റ്റബ്സും ഗുലാബ്ദിൻ നായിബും ക്രീസില്‍ ഒന്നിച്ചതോടെ ഡല്‍ഹി നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 29 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്തു. സ്റ്റബ്സ് (20 പന്തില്‍ 41), ഗുലാബ്ദിൻ (19) എന്നിവർ പുറത്തായതോടെ സ്കോറിംഗിന്റെ വേഗം കുറഞ്ഞു. റാസിഖ്(9) റണ്ണൗട്ടായി കുല്‍ദീപ്(5) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ നാലു റണ്‍സെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. എന്നാല്‍ നായകൻ സഞ്ജുവും ബട്ലറും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ട് ചലിപ്പിച്ചു. പവർ പ്ലേയുടെ അവസാന ഓവറില്‍ 19 റണ്‍സെടുത്ത ബട്ലറെ പുറത്താക്കി അക്സർ ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ സഞ്ജു സാംസണ്‍ തകർത്തടിച്ചതോടെ സ്കോർ ബോർഡ് കുതിച്ചു. ഒരുവശത്ത് പരാഗിനെയും (27) , ശുഭം ദുബൈയയും (25) സാക്ഷി നിർത്തി തകർത്തടിക്കുകയായിരുന്നു സഞ്ജു. എന്നാൽ അപ്രതീക്ഷിതമായി സഞ്ജു വീണതോടെ കളിയും തിരിഞ്ഞു. സഞ്ജുവിന് പിന്നാലെ ദുബൈയും കുൽദീപിന്റെ ഒരു ഓവറിന്റെ ആദ്യത്തെ പന്തിൽ ഫെരാരിയയും (1) , അവസാന പന്തിൽ അശ്വിനും (2) വീണതോടെ പ്രതീക്ഷകൾ അത്രയും വെസ്റ്റിൻഡീസ് താരം പവലിൻറെ മുകളിലായി. 10 പന്തിൽ 13 റണ്ണുമായി പവൽ അവസാന ഓവറിൽ പുറത്താക്കുക കൂടി ചെയ്തതോടെ പിന്നീടെല്ലാം ചടങ്ങ് മാത്രമായി. ബോൾട്ടും (2) , ആവേശും (7)പുറത്താകാതെ നിന്നു. ജാതകം ഖലീൽ അഹമ്മദ് മുകേഷ് കുമാർ എന്നിവർ ഡൽഹിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രസിക്കും അക്സർ പട്ടേലും ഓരോ വിക്കറ്റ് പിഴുതു.