തന്ത്രങ്ങളുടെ തലയാശാനും, യൂത്തിലെ തലയായ പാണ്ഡ്യയും നേർക്കുനേർ..! നിർണ്ണായകമായ മത്സരത്തിൽ ടോസ് ഗുജറാത്തിന്; ചെന്നൈ ബാറ്റ് ചെയ്യും; പ്ലേ ഓഫിന് അൽപ സമയത്തിനകം തുടക്കം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ ഗുജറാത്തിന് ടോസ്. ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിംങിന് അയച്ചു. ഗുജറാത്ത് ഫീൽഡിംങ് തിരഞ്ഞെടുത്തു. ഇന്ത്യൻ പ്രീമിയർ ലീഗിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായുള്ള ചെന്നൈയെയാണ് ഒന്നാം ക്വാളിഫെയറിൽ നേരിടുന്നത്. ഇതുവരെയുള്ള 14 മത്സരങ്ങളിൽ പത്തിലും വിജയിച്ചാണ് ഗുജറാത്ത് പ്ലേ ഓഫിന് എത്തിയത്. എട്ട് മത്സരങ്ങൾ വിജയിച്ച ചെന്നൈ അഞ്ചെണ്ണത്തിൽ തോൽക്കുകയും ചെയ്ത ചെന്നൈയ്ക്ക് ഒരു മത്സരത്തിൽ പോയിന്റ് പങ്കു വയ്‌ക്കേണ്ടിയും വന്നു.

Advertisements

Hot Topics

Related Articles