മുംബൈ: സൂര്യ താപത്താൽ ജ്വലിച്ചു നിന്ന സെഞ്ച്വറി മികവിനൊടുവിൽ മുംബൈയ്ക്ക് ഉജ്വല വിജയം. സൂര്യയുടെ സെഞ്ച്വറിയ്ക്കു മേൽ റാഷിദ് സിക്‌സർ പെരുമഴ പെയ്യിച്ചെങ്കിലും വിജയം മാത്രം അകന്നു നിന്നു.
സ്‌കോർ
മുംബൈ 218/5
ഗുജറാത്ത് -191/8
ടോസ് നേടിയ ഗുജറാത്ത് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് തങ്ങളെന്ന രീതിയിൽ ഗുജറാത്ത് കളിച്ചതേയില്ല. മികച്ച രീതിയിൽ കളിച്ച മുംബൈയ്ക്ക് ആദ്യ വിക്കറ്റായി രോഹിത് ശർമ്മ പുറത്താകുമ്പോൾ സ്‌കോർ 61 ൽ എത്തിയിരുന്നു. 29 റണ്ണാണ് രോഹിത് എടുത്തത്. ഇഷാൻ കിഷൻ (31) 66 ലും, നെഹാൽ വന്ദ്ര (15) 88 ലും പുറത്തായെങ്കിലും സൂര്യകുമാർ യാദവ് എന്ന വമ്പൻ ക്രീസിലുണ്ടായിരുന്നു. ആറു സിക്‌സും 11 ഫോറും അടിച്ചു പറത്തിയ സൂര്യ 49 പന്തിൽ 109 റണ്ണെടുത്താണ് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയത്. 20 പന്തിൽ 30 റണ്ണെടുത്ത മലയാളി താരം വിഷ്ണു വിനോദും വരവറിയിച്ചു. നാല് ഓവറിൽ 30 റണ്ണിന് നാലു വിക്കറ്റെടുത്ത റാഷിദ് ഖാനാണ് മുംബൈ സ്‌കോറിങിനെ പിടിച്ചു കെട്ടിയത്. അഞ്ചാം വിക്കറ്റ് മോഹിത് ശർമ്മയും എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ഗുജറാത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ ഏഴിൽ നിൽക്കെ സാഹയും (2), 12 ൽ പാണ്ഡ്യയും (4) വീണു. 26 ൽ ശുഭ്മാൻ ഗില്ലും (6), 48 ൽ വിജയ് ശങ്കറും (29), 55 ൽ അഭിനവ് മനോഹറും (2), വീണതോടെ ടീം പ്രതിരോധത്തിലായി. ഇതിനിടെ മിന്നൽ ഷോട്ടുകളുമായി മില്ലർ (41) ടീമിന്റെ പ്രതീക്ഷകൾ പിടിച്ചു നിർത്തി. എന്നാൽ, 100 ൽ എത്തിയപ്പോൾ മില്ലറും, പിന്നാലെ തിവാത്തിയതും (14) വീണതോടെ ഗുജറാത്ത് 100 ന് ഏഴ് എന്ന നിലയിൽ തകർന്നു. 103 ൽ നൂറ് അഹമ്മദ് (1) കൂടി പുറത്തായതോടെ 103 എട്ട് ന്നെ നിലയിൽ 13 ഓവറിൽ ഗുജറാത്ത് എത്തി.
എന്നാൽ, ഒരു വശത്ത് നങ്കൂരമിട്ട് നിന്ന റാഷിദ് ഖാൻ അടി തുടങ്ങിയതോടെ മുംബൈ ഒന്ന് പകച്ചു. തട്ടിയും മുട്ടിയും മറുവശത്ത് കാവൽ നിന്ന അൽസാരി ജോസഫിനെ സാക്ഷിനനിർത്തി അഴിഞ്ഞാട്ടമായിരുന്നു റാഷിദ് ഖാൻ നടത്തിയത്. 32 പന്തിൽ പത്ത് സിക്‌സർ അടക്കം പറത്തായ റാഷിദ് 79 റണ്ണാണ് അടിച്ചെടുത്തത്. അവസാന ഓവറിൽ മാത്രം മൂന്നു സിക്‌സറുകൾ റാഷിന്റെ ബാറ്റിൽ നിന്നും പിറന്നു. ഗുജറാത്ത് സ്‌കോർ 191 ൽ എത്തിച്ചാണ് റാഷിദ് ക്രീസിൽ നിന്നു മടങ്ങിയത്. എന്നാൽ, അവസാന ഓവർ വരെ പൊരുതിയെങ്കിലും റാഷിദിന് ടീമിനെ വിജയത്തിലെത്തിക്കാൻ റാഷിദ് സാദിച്ചില്ല.