അഹമ്മദാബാദ് : തല മാറിയെത്തിയ ആദ്യ മത്സരത്തിലും തോൽവി തുടർന്ന് മുംബൈ. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോറ്റു തുടങ്ങി മുംബൈ. ആറു റണ്ണിനാണ് മുംബൈയുടെ തോൽവി. ഓപ്പണർ രോഹിത് ശർമ മികച്ച തുടക്കം നൽകിയിട്ടും മുതലാക്കാൻ ആവാതെ പോയതോടെയാണ് മുംബൈ തോൽവി ഏറ്റുവാങ്ങിയത്.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുജറാത്ത് – 168/6
മുംബൈ – 162/9
റോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സാഹ (19) , ഗിൽ (31), സായ് സുദർശൻ (45) , തിവാത്തിയ (22) എന്നിവർ ഗുജറാത്തിനായി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. മുംബൈക്കായി ബുംറ മൂന്നും, കോട് സേ രണ്ടും , പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിൽ മുംബൈയ്ക്ക് കിഷനെ റണ്ണെടുക്കും മുമ്പ് തന്നെ നഷ്ടമായി. 43 റണ്ണെടുത്ത രോഹിത് ശർമ പൊരുതി നോക്കിയെങ്കിലും മുന്നേറാനായില്ല. ബ്രവിസ് (46) , തിലക് വർമ്മ (25) എന്നിവർ മികച്ച പോരാട്ടം നടത്തി. 11 റൺ വീതം എടുത്ത ഹാർദിക് പാണ്ഡ്യയും ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. അവസാനത്തെ മൂന്ന് ഓവറിൽ നിന്ന് മാത്രം ഗുജറാത്ത് വീഴ്ത്തിയത് അഞ്ചു വിക്കറ്റ് ആണ്. ഇതാണ് മുംബൈയുടെ പരാജയത്തിന് കാരണമായത്. ഗുജറാത്ത് ബൗളർമാരായ ഒമറാസി , ഉമേഷ് യാദവ് , ജോൺസൻ , മോഹിത് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവിന്റെ രണ്ടു വിക്കറ്റും അവസാന ഓവറിൽ ആയിരുന്നു. ഇതിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റും ഉൾപ്പെടുന്നു.