ഈഡൻഗാർഡൻ: നിർണ്ണായക മത്സരത്തിൽ കൊൽക്കത്തയെ ഒരു റണ്ണിന് തകർത്ത് ലഖ്‌നൗവും പ്ലേ ഓഫ് കളിക്കാൻ യോഗ്യത സ്വന്തമാക്കി. നിർണ്ണായകമായ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ലഖ്‌നൗ വിജയം സ്വന്തമാക്കിയത്.
സ്‌കോർ
ലഖ്‌നൗ – 176-8
കൊൽക്കത്ത – 175-7
നിർണ്ണായകമായ വിജയം നേടിയ ലഖ്‌നൗ 14 മത്സരങ്ങളിൽ നിന്നും 17 പോയിന്റുമായി മൂന്നാം സ്ഥാനത്തോടെയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. ലഖ്‌നൗ വിജിച്ചതോടെ രാജസ്ഥാൻ ടൂർണമെന്റിൽ നിന്നും ഏതാണ്ട് പുറത്തായി കഴിഞ്ഞു. 14 കളികളിൽ നിന്നും 14 പോയിന്റുള്ള രാജസ്ഥാന് ഇനി അത്ഭുതങ്ങൾ സംഭവിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷിക്കാനാവൂ. ബാംഗ്ലൂരും മുംബയും വൻ മാർജിനിൽ പരാജയപ്പെട്ടെങ്കിൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകൾ ഇനി അവശേഷിക്കുന്നുള്ളു. നാളെ വൈകിട്ട് മൂന്നരയ്ക്കു മുംബൈ ഹൈദരാബാദിനെയും, ബാംഗ്ലൂർ ഗുജറാത്തിനെയും നേരിടും. 13 മത്സരങ്ങളിൽ നിന്നും രണ്ടു ടീമുകൾക്കും 14 പോയിന്റാണ് ഉള്ളത്. ഈ മത്സരം വിജയിച്ചാൽ മാത്രമേ മുംബൈയ്ക്കും ബാംഗ്ലൂരിനും ഇനി സാധ്യതകൾ അവശേഷിക്കുന്നുള്ളു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ കൊൽക്കത്ത ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 73 ന് അഞ്ച് എന്ന നിലയിൽ തകർന്ന കൊൽക്കത്തയ്ക്ക് കരുത്തേകി മികച്ച സ്‌കോറിൽ എത്തിച്ചത് ആയുഷ് ബദോനി (25), നിക്കോളാസ് പൂരാൻ (58) സഖ്യമാണ്. ഓപ്പണർ കരൻ ശർമ്മ (3), സ്‌കോർ 14 ൽ നിൽക്കുമ്പോൾ പുറത്തായെങ്കിലും ഡിക്കോക്കും (28), മങ്കാദും (26) ചേർന്ന് മികച്ച രീതിയിൽ കൊണ്ടു പോകുകയായിരുന്നു. ഇതനിടെ 55 ൽ മങ്കാത് വീണതോടെയാണ് ലഖ്‌നൗ മധ്യനിരയുടെ കൂട്ടത്തകർച്ച തുടങ്ങിയത്. ഇതേ സ്‌കോറിൽ തന്നെ മാർക്കസ് സ്‌റ്റോണിസ് (0), 71 ൽ ക്രുണാൽ പാണ്ഡ്യ (9), 73 ൽ ക്വിന്റൻ ഡിക്കോക്ക് എന്നിവർ പുറത്തായതോടെയാണ് ടീം തകർന്നത്. പിന്നീടാണ് ബദോണിയും പൂരാനും ചേർന്നു മികച്ച ബാറ്റിംങ് നടത്തിയത്.
കൊൽക്കത്തയ്ക്കു വേണ്ടി അറോറ, ഷാർദൂൽ താക്കൂർ, സുനിൽ നരേൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. റാണയും, ചക്രവർത്തിയും ഓരോ വിക്കറ്റെടുത്തു. മറുപടി ബാറ്റിംങിൽ ഓപ്പണറായി പ്രമോഷൻ കിട്ടിയിറങ്ങിയ വെങ്കിടേഷ് അയ്യരും (24), ജേസൺ റോയിയും (45) ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. 61 ലാണ് ഈ കൂട്ടുകെട്ടു പിരിഞ്ഞത്. പിന്നീട് എത്തിയവരിൽ കൂറ്റനടിക്കാർ പലരുണ്ടായിട്ടും ആർക്കും ഒന്നും ചെയ്യാനായില്ല. നിതീഷ് റാണ (8), ഗുർബാസ് (10), അേ്രന്ദ റസൽ (7), ഷാർദൂൽ താക്കൂർ (03), സുനിൽ നേരേൻ (1) എന്നിവർ വരിവരിയായി മടങ്ങി. 78 ന് രണ്ട് എന്ന നിലയിൽ നിന്നും 136 ന് ഏഴ് എന്ന നിലയിലേയ്ക്കാണ് കൊൽക്കത്ത തകർന്നടിഞ്ഞത്.
പ്രതീക്ഷകളെല്ലാം നശിച്ചു നിന്നപ്പോഴും കൊൽക്കത്തയ്ക്ക് ആശ്വസിക്കാൻ ക്രീസിൽ റിങ്കു സിങ്ങുണ്ടായിരുന്നു. ഇതിനുള്ള ആശ്വാസവും റിങ്കു നൽകി. 19 ആം ഓവറിൽ മൂന്നു ഫോറും ഒരു സിക്‌സുമാണ് റിങ്കു പറത്തിയത്. നാടകീയമായ അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 20 റണ്ണായിരുന്നു. രണ്ടു സിക്‌സും ഒരു ഫോറും രണ്ടു വൈഡും ലഭിച്ചെങ്കിലും അവസാന ഓവറിൽ 19 റൺ എടുക്കാൻ മാത്രമാണ് കൊൽക്കത്തയ്ക്ക് സാധിച്ചത്. ഇതോടെ ഒരു റണ്ണിന്റെ നാടകീയ വിജയം നേടി എൽഎസ്ജി പ്ലേ ഓഫ് ഉറപ്പിച്ചു. 33 പന്തിൽ നാലു സിക്‌സും ആറു ഫോറും പറത്തി പൊരുതി നിന്ന റിങ്കു സിങ്ങാണ് താരമായി മാറിയത്.