ബംഗളൂരു: ഐ.പി.എൽ 2022 സീസണിനു വേണ്ടിയുള്ള മെഗാ താരലേലത്തിനിടെ ലേലത്തിന് നേതൃത്വം നൽകിയ ഹ്യൂഗ് എഡ്മിഡീസ് കുഴഞ്ഞു വീണു. ഇതോടെ ലേലം നിർത്തി വച്ചു. താല്കാലികമായാണ് ലേലം നിർത്തി വച്ചത്. ഇതേ തുടർന്നാണ് ഉച്ചയ്ക്ക് രണ്ടരയോടെ ലേലം നിർത്തി വച്ചത്.
ഇതിനിടെ സുരേഷ് റെയ്ന, സ്റ്റീവ് സ്മിത്ത് എന്നിവരെ സ്വന്തമാക്കാൻ തയ്യാറാവാതെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ തയ്യാറാകാതെ വന്നത് ഞെട്ടലായി. സ്മിത്തിന്റെ മുൻ ടീം രാജസ്ഥാൻ റോയൽസും, റെയ്‌നയുടെ ടീം ചെന്നൈ സൂപ്പർ കിംങ്‌സും ഇരുവരെയും നിലനിർത്താൻ തയ്യാറായില്ല.
രണ്ട് കോടി രൂപ അടിസ്ഥാന വിലയായ താരത്തിന് വേണ്ടി തന്റെ മുൻ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെ ഒരു ഫ്രാഞ്ചൈസിയും മുൻപോട്ട് വന്നില്ല. 2020ലെ ഐപിഎല്ലിൽ നിന്ന് റെയ്ന പിന്മാറിയിരുന്നു. 12 കളിയിൽ നിന്ന് 160 റൺസ് മാത്രമാണ് റെയ്നയ്ക്ക് 2021ലെ സീസണിൽ നേടാനായത്. 205 ഐപിഎൽ മത്സരങ്ങൾ കളിച്ച റെയ്നയുടെ അക്കൗണ്ടിലുള്ളത് 5528 റൺസും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിലും വിശ്വാസം വെക്കാൻ ടീമുകൾ തയ്യാറായില്ല. കഴിഞ്ഞ സീസണിൽ ഡൽഹിയുടെ താരമായിരുന്ന സ്മിത്തിന് ലഭിച്ച അവസരങ്ങളിലൊന്നും ബാറ്റിങ് മികവ് കാണിക്കാൻ കഴിഞ്ഞിരുന്നില്ല. ഡേവിഡ് മില്ലറിനെ തേടിയും താര ലേലത്തിൽ ടീമുകൾ എത്തിയില്ല.
മലയാളി താരം ദേവ്ദത്ത് പടിക്കൽ രാജസ്ഥാൻ റോയൽസിൽ എത്തി. 7.75 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ ഓപ്പണർ രാജസ്ഥാനിൽ എത്തുന്നത്. മനീഷ് പാണ്ഡേയെ 4.6 കോടി രൂപയ്ക്ക് ലഖ്നൗ സ്വന്തമാക്കി. ഹെറ്റ്മയറിനെ 8.5 കോടി രൂപയ്ക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു. റോബിൻ ഉത്തപ്പയെ ചെന്നൈ തിരികെ ടീമിലെത്തിച്ചു. ജേസൻ റോയെ രണ്ട് കോടിക്ക് ഗുജറാത്ത് സ്വന്തമാക്കി.