സുനിലിന് ജോസേട്ടന്റെ മറുപടി ! ഐപിഎല്ലിലെ ഏറ്റവും മികച്ച റൺചേസുമായി രാജസ്ഥാൻ ഒന്നാമത് 

കൊൽക്കത്ത : മറ്റുള്ള ബാറ്റർമാർ എല്ലാം പാതിവഴിയിൽ മടങ്ങിയപ്പോൾ , ഒറ്റയ്ക്ക് പോരാട്ടം നയിച്ച് വിജയ വഴിയിൽ ആവേശമായി ജോസ് ബട്ലർ. സെഞ്ച്വറിയുമായി ഒറ്റയ്ക്ക് കൊൽക്കത്ത വേട്ട നടത്തിയ ജോസ് ബട്ണർ രാജസ്ഥാൻ സമ്മാനിച്ചത് രണ്ടു വിക്കറ്റ് വിജയവും പോയിൻറ് ടേബിളിലെ ഒന്നാം സ്ഥാനവും. 60 പന്തിൽ ഒൻപത് സിക്സും ആറ് ഫോറും പറത്തിയ  ജോസ് ബട്ണർ 107 റണ്ണുമായി ഈ സീസണിലെ രണ്ടാം സെഞ്ചുറിയും സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് നേടിയത്. ഇതിനു മറുപടിയായി അവസാന ഓവറിലെ അവസാന പന്തിൽ സിംഗിൾ ഇട്ട് രാജസ്ഥാൻ വിജയം സ്വന്തമാക്കി.

Advertisements

കൊൽക്കത്ത ബാറ്റിങ്ങിൽ വിൻഡീസ് കരുത്തുമായി സുനില്‍ നരെയ്ൻ രാജസ്ഥാൻ ബൗളർമാരെ നേരിട്ടപ്പോള്‍ ഒരാള്‍ക്കും മറുപടിയുണ്ടായിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് മൂന്നാം ഓവറില്‍ പത്തു റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിനെ നഷ്ടമായെങ്കിലും നരെയ്ന്റെ മിന്നലടി ഇതിനെ മറികടന്നു. അംഗ്ക്രിഷ് രഘുവൻഷിയ്‌ക്കൊപ്പം 85 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് നരെയ്ൻ ഉയർത്തിയത്. 30 റണ്‍സുമായി യുവതാരം പുറത്തായെങ്കിലും നരെയ്ൻ ആക്രമണം നിർത്തിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

29 പന്തില്‍ അർദ്ധ സെഞ്ച്വറി തികച്ച വിൻഡീസ് താരം 49 പന്തില്‍ ഐപിഎല്ലിലെ കന്നി സെഞ്ച്വറി പൂർത്തിയാക്കി.

റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താകാനും താരത്തിന് കഴിഞ്ഞു. 6 പടുകൂറ്റൻ സിക്സറടക്കം 56 പന്തില്‍ 106 റണ്‍സെടുത്ത നരെയ്നെ ബോള്‍ട്ട് ബൗള്‍ഡാക്കുകയായിരുന്നു.റസലിനൊപ്പം 51 റണ്‍സിന്റെ പാർട്ണർഷിപ്പുണ്ടാക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ 13 റണ്‍സുമായി റസല്‍ പുറത്തായി.ശ്രേയസ് അയ്യരും (11) ,വെങ്കിടേഷ് അയ്യരും (8) നിറം മങ്ങി. 9 പന്തില്‍ 20 റണ്‍സെടുത്ത റിങ്കു സിംഗാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്.രാജസ്ഥാന് വേണ്ടി കുല്‍ദീപ് സെന്നും ആവേശ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടിനും യുസ്വേന്ദ്ര ചഹലിനും ഒരോ വിക്കറ്റ് വീതം കിട്ടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. മികച്ച രീതിയിൽ ആക്രമണോത്സുവ ബാറ്റിംഗ് കാഴ്ചവെച്ചെങ്കിലും ജയ്സ്വാളും (19) , സഞ്ജുവും  (12) , പരാഗും (34) വേഗം പുറത്തായത് രാജസ്ഥാനെ ഭയപ്പെടുത്തി. പിന്നാലെ ധ്രുവ് ജുവറലും (2) , അശ്വിനും (8) , കഴിഞ്ഞ കളിയിലെ ഹീറോ ഹിറ്റ് മേറും (0) പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി.  13 പന്തിൽ 3 സിക്സ് സഹിതം 26 റൺ എടുത്ത റോമൻ പവലാണ് രാജസ്ഥാൻ അല്പം ആശ്വാസം നൽകിയത്. ആഞ്ഞടിച്ച് ഗ്രീസിൽ തുടർന്ന് ബട്ലർക്ക് വിക്കറ്റ് ബലി നൽകി ബോൾട്ട് (0) പുറത്തായി. പിന്നാലെ വിസിൽ എത്തിയ ആവേശ് ഖാൻ ഒരു പന്തുപോലും നേരിടാതെ ബോൾട്ടിന്റെ കുറ്റനടിക്കും രാജസ്ഥാന്റെ വിജയത്തിനും സാക്ഷിയായി നിന്നു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.