ബംഗളൂരു : നിർണായക മത്സരത്തിൽ തരക്കേടില്ലാത്ത മാർജിനിൽ വിജയിച്ചു കയറിയ ബംഗളൂരു അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. നിർണായക മത്സരത്തിൽ വിജയം മാത്രം പ്രതീക്ഷിച്ചു രംഗത്തിറങ്ങിയ ബംഗളൂരുവിനെ പരമാവധി ക്യാച്ചുകൾ കൈവിട്ട് ഡൽഹി ഫീൽഡർമാരും സഹായിച്ചു. ഫീൽഡിങ്ങിന് പുറമേ ബാറ്റിംഗിൽ കൂടി കൃത്യത കാണിക്കാൻ ഡൽഹി മടിച്ചപ്പോൾ 47 റണ്ണിനാണ് ബംഗളൂരുവിൻ്റെ വിജയം. 13 കളികളിൽ നിന്നും 12 പോയിന്റ് ഉള്ള ബാംഗ്ലൂരു നെറ്റ് റൺ റേറ്റിൻ്റെ മികവിൽ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ, ഇത്രയും തന്നെ പോയിൻറ് ഉള്ള ഡൽഹി ആറാം സ്ഥാനത്തായി.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗളൂരു – 187/9
ഡൽഹി – 140/10
നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്ണാണ് ആർസിബി നേടിയത്. ജീവന്മരണ പോരാട്ടത്തില്‍ ആർ.സി.ബിക്ക് വലിയ മാർജിനിലുള്ള വിജയം അനിവാര്യമാണ്.രണ്ടാം ഓവറില്‍ ക്യാപ്റ്റൻ ഫാഫിനെ(6) നഷ്ടമായെങ്കിലും ആർ.സി.ബിയുടെ റണ്‍റേറ്റ് താഴ്ന്നില്ല. ഡല്‍ഹി ഫീള്‍ഡമാർ അഞ്ചിലേറെ ക്യാച്ചുകള്‍ കൈവിട്ട് അതിന് സഹായിക്കുകയും ചെയ്തു.
വിരാട് കോലി(13 പന്തില്‍ 27), വില്‍ ജാക്സ് (29 പന്തില്‍ 41) എന്നിവർ ചേർന്ന് ബെംഗളൂരുവിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇഷാന്ത് ശർമ്മയുടെ പന്തില്‍ വിരാട് പുറത്താകുമ്ബോള്‍ 36 റണ്‍സായിരുന്നു ടോട്ടല്‍. പിന്നീട് ക്രീസിലെത്തിയ രജത് പാടിദാറിനൊപ്പം വില്‍ജാക്സും തകർത്തടിച്ചതോടെ സ്കോറും കുതിച്ചു. ഇരുവരും ചേർന്ന് 53 പന്തില്‍ 88 റണ്‍സാണ് നേടിയത്. പിന്നീട് അതുപോലൊരു പാർടണർഷിപ്പ് ഉണ്ടാകിതിരുന്നതും ആർ.സി.ബിയുടെ ഫിനിഷിംഗിനെ ബാധിച്ചു.
മഹിപാല്‍ ലോംറോറും കാമറൂണ്‍ ഗ്രീനും ചേർന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് ആർ.സി.ബിക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 17 പന്തില്‍ ഇരുവരും ചേർന്ന് 38 റണ്‍സ് കൂട്ടിച്ചേർത്തു. ഗ്രീൻ(32),മഹിപാല്‍ ലോംറോർ(13), ദിനേശ് കാർത്തിക്(0), സ്വപ്നില്‍ സിംഗ്(0) കരണ്‍ ശർമ്മ(6), സിറാജ്(0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഖലീല്‍ അഹമ്മദ്, റാസിഖ് ഖാൻ എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ഇഷാന്ത്, മുകേഷ് കുമാർ, കുല്‍ദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ എട്ടിൽ നിൽക്കെ ഒരു റൺ എടുത്ത വാർണറെ നഷ്ടമായി. 24 ൽ നിൽക്കെ അഭിഷേക് പോറൽ (2) ദയാലിനു മുന്നിൽ വീണപ്പോൾ, ആക്രമിച്ചു കളിച്ച മക്ഗുർഗ് ( എട്ട് പന്തിൽ 22 ) ദൗർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായി. രണ്ടു റണ്ണുമായി കുമാർ കുശാഗ്ര കൂടി വീണതോടെ 30/ 4 എന്ന നിലയിൽ തകർന്നു.
പ്രതീക്ഷ നൽകിയ ഷായ് ഹോപ്പ് (29) 86 ഇലും , സ്റ്റബ്സ് ( 3) 90 ലും വീഴും അക്സർ പട്ടേൽ കളത്തിൽ നിൽക്കുന്നതായിരുന്നു ഡൽഹിയുടെ പ്രതീക്ഷ. 127 ൽ വീണ റസ്കിന് (10) പിന്നാലെ അക്സർ (57) 128 ൽ വീണതോടെ ഡൽഹി പരാജയം ഉറപ്പിച്ചു. മുകേഷ് കുമാർ (3 ) , കുദീപ് യാദവ് ( 6) എന്നിവരെ പുറത്താക്കി നോക്കിയാലും കളിയിൽ ബംഗളൂരുവിനെ വിജയിപ്പിച്ചു.