ലഖ്നൗ : ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ, മികവ് തെളിയി ചാഞ്ഞടിച്ച ബൗളർമാരുടെ മികവിൽ ഗുജറാത്തിലെ തകർത്ത് ലഖ്നൗ. 163/ 5 എന്ന താരതമ്യേന ദുർബലമായ സ്കോർ ഉയർത്തിയ ലഖ്നൗവിനെതിരെ സിമ്പിൾ ആയി ജയിക്കാമെന്ന ഗുജറാത്തിന്റെ പ്രതീക്ഷകളാണ് ലക്നൗ ബൗളർമാർ തകർത്തു കളഞ്ഞത്. 18.5 ഓവറിൽ ഗുജറാത്തിന്റെ മുഴുവൻ വാട്ടർമാരും പുറത്തായി. ടോസ് നേടിയ ലക്നൗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡിക്കോക്കും (6) , പടിക്കലും (7) ആദ്യം തന്നെ പുറത്തായതിനെ തുടർന്ന് ലഖ്നൗ പ്രതിരോധത്തിലായി. കെ എൽ രാഹുൽ (33) , സ്റ്റോണിസ് (58) , പൂരാൻ (32) , ബദോണി (20) എന്നിവരാണ് ലക്നവിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഗുജറാത്തിനു വേണ്ടി ഉമേഷ് യാദവും , നാൽക്കണ്ടെയും രണ്ടും , റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. ദുർബലമായ സ്കോറിനെ നേരിടാൻ ഇറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഗില്ലും (19) , സായി സുദർശനും (31) ടീമിനെ 50 കടത്തിയ ശേഷമാണ് മടങ്ങിയത്.
54 ൽ ഗിൽ പോയ ശേഷം 7 റൺ എടുക്കുന്നതിനിടെ ഗുജറാത്തിന് നാല് വിക്കറ്റുകൾ ആണ് നഷ്ടമായത്. 56 ൽ വില്യംസൺ (1) , 58 ൽ സായ് സുദർശൻ , 61 ൽ കെ എസ് ഭരത് (2) എന്നിവർ വീണത് ഗുജറാത്തിന് തിരിച്ചടിയായി. 80 ൽ നാൽക്കണ്ടേയും (12) , 93 ൽ വിജയ് ശങ്കറും (17) , റാഷിദ് ഖാനും (0) വീണതോടെ ഗുജറാത്ത് പരാജയം മണത്തു. ഒരുവശത്തു ഉറച്ചുനിന്നു പൊരുതിയ തിവാത്തിയ (30) ആയിരുന്നു അപ്പോഴും ഗുജറാത്തിന്റെ പ്രതീക്ഷ. 126 ൽ തിവാത്തിയ വീണതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ലഖ്നൗവിനു വേണ്ടി യഷ് താക്കൂർ അഞ്ചും ക്രുണാൽ പാണ്ഡ്യ മൂന്നും , രവി ബിഷ്ണോയിയും നവീനും ഓരോ വിക്കറ്റും വീഴ്ത്തി.