മുംബൈ : 2025 ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് 5 താരങ്ങളെയാണ് നിലനിര്‍ത്തിയത്. ജസ്പ്രീത് ബുംറ (18 കോടി) ഹര്‍ദ്ദിക്ക് പാണ്ട്യ, സൂര്യകുമാര്‍ യാദവ് (16.35) രോഹിത് ശര്‍മ്മ (16.30) തിലക് വര്‍മ്മ (8) എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്. നാലാമതായാണ് രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. താന്‍ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇതാണ് ശരിയായ സ്ഥാനം എന്നാണ് രോഹിത് ശര്‍മ്മ ഇതിനോട് പ്രതികരിച്ചത്.” ഞാന്‍ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇതാണ് എന്റെ ശരിയായ സ്ഥാനം. ദേശിയ ടീമില്‍ ഹൈ ലെവലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതില്‍ ഞാന്‍ സന്തുഷ്ടനാണ്. ” രോഹിത് ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതോടെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മ്മക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ 417 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്.