വീണ്ടും ഹാട്രിക്കുമായി ഹാളണ്ടിന്റെ മുന്നേറ്റം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് സിറ്റി; ആഴ്‌സണലിന് സമനിലക്കുരുക്ക്

ലണ്ടൻ: ഹാളണ്ടിന്റെ ഹാട്രിക്ക് മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. പത്താം മിനിറ്റിലും 30 ആം മിനിറ്റിലും 83 ആം മിനിറ്റിലുമായി ഹാളണ്ട് നേടിയ ഗോളുകളാണ് സിറ്റിയെ തുടർച്ചയായ വിജയത്തിലേയ്ക്കു സീസണിന്റെ തുടക്കത്തിൽ തന്നെ എത്തിച്ചത്. വെസ്റ്റ്ഹാം നേടിയ ഏക ഗോളാകട്ടെ സിറ്റി താരം റൂബൻ ഡയസിന്റെ സെൽഫ് ഗോളായിരുന്നു. മറ്റൊരു മത്സരത്തിൽ കിരീട പ്രതീക്ഷയുമായി ഇറങ്ങിയ ആഴ്‌സണലിനെ ബ്രിങ്ടൗൺ സമനിലയിൽ പിടിച്ചു. രണ്ട് ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ബ്രന്റ് ഫോർഡ് സതാംപ്ടണിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകർത്ത് തരിപ്പണമാക്കിയത്. എവർടണ്ണിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ബോൺസ്മൗത്തും, ലെസ്റ്ററിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റൺ വില്ലയും തോൽപ്പിച്ചു. ഐപ്‌സ്വിച്ചും, ഫുൾ ഹാമും, നോട്ടിംങ്ഹാം ഫോസ്റ്ററും വൂൾവ്‌സും ഓരോ ഗോൾ വീതം അടിച്ച് സമനിലയുമായി പിരിഞ്ഞു.

Advertisements

Hot Topics

Related Articles