ടെൽ അവീവ്: പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാല്‍ കുന്നില്‍ നിന്നും ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയാണ് ഇറാൻ്റേത് എന്ന് ഗാലൻ കുന്നിലെ ആക്രമണവും തെളിയിക്കുന്നുണ്ട്.
ഗാസയിലും ലെബനോനിലും ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നുണ്ട്. ഇന്ന് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ലെബനനിലെ ബെയ്‌റൂത്തില്‍ ഇന്നലെയും ഇസ്രയേലിൻ്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമാക്രമണം നടന്നു. ഇതിനിടെയാണ് ഇസ്രയേല്‍ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളില്‍ നിന്ന് ഇറാഖി സായുധ സംഘം ആക്രമണം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതില്‍ 24 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഇതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത ആക്രമണത്തില്‍ 15 ഹൂതി കേന്ദ്രങ്ങള്‍ തകർത്തെന്ന് യുഎസ് സൈനിക വക്താവ് അറിയിച്ചു. ബ്രിട്ടന്റെ എണ്ണക്കപ്പല്‍ തകർക്കുന്ന ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക പറയുന്നു.