ഇരിങ്ങാലകുട: ചന്ദ്രയാൻ 3ന്റെ വിജയകരമായ ലാൻഡിങ്ങിൽ നീഡ്സ് ആഹ്ലാദം പ്രകടിപ്പിക്കുകയും ഇതിനു നേതൃത്വം നൽകിയ ഐ എസ് ആർ ഒ ഉൾപ്പെടെയുള്ള എല്ലാവരെയും അനുമോദിക്കുകയും ചെയ്തു. ചന്ദ്രയാൻ 3 പേടകത്തിന്റെ നിർമാണത്തിന് ഉപയോഗിച്ച സാമഗ്രികൾ നിർമിച്ചു നൽകിയ ചാലക്കുടി വജ്ര റബർ പ്രോഡക്സിനേയും ഡയറക്ടർ കണ്ണൻ വജ്രയെയും നീഡ്സ് അനുമോദിച്ചു.
Advertisements
അനുമോദന സമ്മേളനം മുൻ ഗവ. ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആർ. ജയറാം അധ്യക്ഷത വഹിച്ചു. ഡോ.എസ്. ശ്രീകുമാർ, ഗുലാം മുഹമ്മദ്, മുഹമ്മദാലി മുഹമ്മദാലി കറുകതല, പി.ആർ. സ്റ്റാൻലി, കലാഭവൻ നൗഷാദ്, ഡോ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.