ഇടുക്കി: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി നെടുങ്കണ്ടത്ത് പിടിയില്‍. സ്വർണ്ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേർ പിടിയിലായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ മോഷണം പതിവാക്കിയവരാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ മധുരക്കടുത്ത് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാർ ജുവെല്‍സില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്. ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഹൈദർ, സ്വർണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി. സംഭവം ശ്രദ്ധിച്ച ഉടമ ഉടൻ തന്നെ ഇയാളെ പിടികൂടി. ഈ സമയം കൂടെ ഉണ്ടായിരുന്ന മുബാറക് കടയില്‍ നിന്ന് ഇറങ്ങി ഓടി. നെടുങ്കണ്ടത്തു നിന്നും ബസില്‍ തമിഴ്നാട്ടിലേയ്ക് കടക്കാൻ ശ്രമിച്ച മുബാറകിനെ ശാന്തൻപാറ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി മോഷണങ്ങളും കൊള്ളയും നടത്തിയിട്ടുള്ള തമിഴ്നാട്ടിലെ ഇറാനി ഗ്യാങ്ങിലെ അഗങ്ങളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറു സംഘങ്ങള്‍ ആയി തിരിഞ്ഞാണ് ഇവരുടെ മോഷണം. തമിഴ്നാട്, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ ഇറാനി ഗ്യാങ് സമാനമായ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാനും നാളുകള്‍ക്കു മുമ്ബ് കോട്ടയത്തും രാജാക്കാട്ടിലും ജൂവലറികളില്‍ മോഷണം നടത്തിയത് ഇവരുടെ സംഘമാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.