സ്പോർട്സ് ഡെസ്ക് : അയര്‍ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാവും. ഞായര്‍, ചൊവ്വ ദിവസങ്ങളിലായാണ് രണ്ട് മത്സരങ്ങള്‍ മാത്രമടങ്ങിയ പരമ്പര.ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇല്ലാത്ത പരമ്പരയില്‍ ഇരുവര്‍ക്കും പകരം സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും പ്ലെയിങ് ഇലവനില്‍ എത്തിയേക്കുമെന്നാണ് സൂചന.
മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം ലെസ്റ്ററില്‍ ആയതിനാല്‍, നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവന്‍ വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് ഹര്‍ദിക് പാണ്ഡ്യ നായകനായ ടീം ഇറങ്ങുക. ദ്രാവിഡിന്റെ അഭാവത്തിലും ലക്ഷ്മണ്‍ രാഹുലിന്റെ പാറ്റേണ്‍ തന്നെ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ സഞ്ജുവും സൂര്യകുമാറും പ്ലെയിങ് ഇലവനില്‍ ഇടംനേടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടി20 ടീമില്‍ സൂര്യയ്ക്ക് സ്ഥിരം സാന്നിധ്യമായ സൂര്യകുമാറിന് കൈത്തണ്ടയിലെ പരുക്കില്‍ നിന്ന് മുക്തനായുള്ള തിരിച്ചുവരവ് മാത്രമാണിതെങ്കിലും സഞ്ജുവിന് ഇത് അങ്ങനെയല്ല. തന്റെ കഴിവ് തെളിയിക്കാനും ടി20 ലോകകപ്പ് ടീമില്‍ അവസരം ഉറപ്പിക്കാനുമുള്ള ഏറ്റവും നിര്‍ണായകമായ അവസരമാണ്. തിളങ്ങിയാല്‍ സൂര്യകുമാറിന് ശ്രേയസ് അയ്യറിന് നാലാം നമ്പറിലേക്ക് ഒരു എതിരാളിയായി മാറാനും കഴിയും.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം, ദീപക് ഹൂഡ ഒരു വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. പന്ത് അതിര്‍ത്തി കടത്താനുള്ള കഴിവും ഓഫ് സ്പിന്‍ മികവും ഹൂഡയെ സഞ്ജുവിന് ബദലായി സെലക്ടര്‍മാരുടെ കണ്ണില്‍ എത്തിച്ചാല്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, ദ്രാവിഡിന്റെ രീതിയില്‍ അധിക ബോളര്‍ക്ക് വലിയ സാധ്യതയില്ല.