സ്പോർട്സ് ഡെസ്ക്ക് : അയര്‍ലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. രാത്രി ഒൻപതിനാണ് മത്സരം. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ യുവനിരയെ തന്നെയാണ് ഇന്ത്യ ഈ പരമ്പരയിലും പരീക്ഷിക്കുന്നത്. നേരത്തേ ദക്ഷിണാഫ്രിക്കക്കെതിരെ റിഷഭ് പന്തിന്റെ നേതൃത്വത്തിലും ഇന്ത്യ യുവനിരയെ കളിപ്പിച്ചിരുന്നു.
വി വി എസ് ലക്ഷമണ് ആണ് ഇന്ത്യന്‍ കോച്ച്. ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ടീമിനെ ഒരുക്കുകയാണ് ഇന്ത്യ പരീക്ഷണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഐപിഎല്‍ കിരീടം നേടിയ ഹാര്‍ദിക് പാണ്ഡ്യ ആദ്യമായി ക്യാപ്റ്റന്റെ ക്യാപ്പണിയുന്ന മത്സരത്തില്‍ മലയാളി താരം സഞജു സാംസണ് കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിനെ മാറ്റി നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹാര്‍ദിക് പാണ്ഡ്യക്ക് പുറമേ ദിനേഷ് കാര്‍ത്തിക്ക്, ഇഷാന് കിഷന്, റിതുരാജ് ഗെയ്ക്ക്വാദ്, സൂര്യ കുമാര്‍ യാദവ് എന്നിവരാണ് ടീമിലുള്ള പ്രധാന ബാറ്റര്‍മാര്‍. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 മത്സരത്തിനിറങ്ങിയ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചാഹല്‍ തുടങ്ങിയ ബൗളര്‍മാരെ ഇന്ത്യ അയര്‍ലണ്ട് പര്യടനത്തില്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ അവസരം ലഭിക്കാതിരുന്ന ഉമ്രാന് മാലിക്ക്, അര്‍ഷ്ദ്വീപ് എന്നിവര്‍ക്ക് അയര്‍ലണ്ടില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. മത്സരം സോണി സിക്സ്, സോണി ലൈവ്, സോണി എച്ച് ഡി എന്നീ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും.