“അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയിലേക്ക് വിളിച്ചിരുന്നു, പക്ഷെ പോകാത്തത്…” ; മനസു തുറന്ന് നസ്‌ലെൻ

അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും. ചിത്രത്തിൽ മലയാളീ താരം നസ്‌ലെനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ നസ്‌ലെൻ.

Advertisements

ഗുഡ് ബാഡ് അഗ്ലിയിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ആ സമയത്ത് ആലപ്പുഴ ജിംഖാനയുടെ ഷൂട്ട് നടന്നതിനാൽ അജിത് ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ നസ്‌ലെൻ പറഞ്ഞു. ‘ഗുഡ് ബാഡ് അഗ്ലി എനിക്ക് ചെയ്യാൻ പറ്റിയില്ല. അതിനായി മീറ്റിങ് ഒക്കെ നടത്തി അണിയറപ്രവർത്തകരെ നേരിട്ട് പോയി കണ്ടിരുന്നു. പക്ഷെ അതിന്റെ സമയത്തായിരുന്നു ആലപ്പുഴ ജിംഖാനയുടെ ഷൂട്ട്. അതുകൊണ്ട് നടന്നില്ല’, നസ്‌ലെൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും. 

അതേസമയം നസ്‌ലെൻ നായകനാകുന്ന ആലപ്പുഴ ജിംഖാനയും നാളെ റിലീസ് ചെയ്യുകയാണ്. ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജോജോ എന്ന കഥാപാത്രത്തെയാണ് നസ്‌ലൻ സിനിമയിൽ അവതരിപ്പിക്കുന്നത്. 

കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Hot Topics

Related Articles