മുംബൈ : അഞ്ചു കപ്പുമായി പുതിയ ക്യാപ്റ്റനെ നിയോഗിച്ച് വിജയം കൊയ്യാൻ എത്തിയ മുംബൈ പത്താം സ്ഥാനക്കാരായി സീസൺ അവസാനിപ്പിക്കുന്നു ! 14 കളികളിൽ നിന്നും എട്ടുപോയിന്റ് മാത്രം സ്വന്തമായുള്ള മുംബൈ, പത്താം സ്ഥാനക്കാരാണ് ഇക്കുറി സീസൺ അവസാനിപ്പിക്കുന്നത്. അവസാന മത്സരത്തിൽ ലഖ്നൗവിനെതിരെ തോൽവി വഴങ്ങിയതോടെയാണ് മുംബൈ അവസാന സ്ഥാനം ഉറപ്പിച്ചത്. ലഖ്നൗവിനോട് 18 റണ്ണിനാണ് മുംബൈയുടെ തോൽവി.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഖ്നൗ – 214/6
മുംബൈ – 196/6
നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാഹുലും സംഘവും നേടിയത്.നിക്കോളാസ് പൂരാനാണ് (76) ലക്‌നൗവിന്റെ ടോപ് സ്‌കോറർ. മുംബൈ ഇന്ത്യൻസിനായി നുവാൻ തുഷാര, പിയുഷ് ചൗള എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. പവർ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലായിരുന്നു ലക്‌നൗ. ഓപ്പണർ ദേവദത്ത് പടിക്കല്‍(0), വണ്‍ഡൗണായെത്തിയ മാർക്കസ് സ്റ്റോയ്നിസ്(28) എന്നിവരുടെ വിക്കറ്റ് ലക്നൗവിന് നഷ്ടമായിരുന്നു. പിന്നാലെ ക്രീസിലൊന്നിച്ച രാഹുല്‍ -ഹൂഡ സഖ്യം ചെറുത്ത് നില്‍ക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. 11 റണ്‍സുമായി ഹൂഡ മടങ്ങി. എന്നാല്‍ നിക്കോളാസ് പൂരാനെ കൂട്ടുപിടിച്ച് രാഹുല്‍ ഒരറ്റത്ത് നിന്ന് ആക്രമിച്ചു തുടങ്ങി. ഇരുവരുടെയും കൂട്ടുകെട്ടിലാണ് ലക്നൗവിന്റെ സ്‌കോർ ബോർഡ് കുതിച്ചത്. 109 റണ്‍സാണ് ഇരുവരും ചേർന്ന് നേടിയത്.
പിന്നാലെ 75 റണ്‍സുമായി പൂരാൻ പുറത്തായി. നുവാൻ തുഷാരയ്‌ക്കാണ് വിക്കറ്റ്. ആറാമനായി എത്തിയ അർഷാദ് ഖാനും ഡക്കായി. കെ. എല്‍ രാഹുലിനും(55) അവസാന ഓവർ വരെ നിലയുറപ്പിക്കാനായില്ല. പിയുഷ് ചൗള താരത്തെ നുവാൻ തുഷാരയുടെ കൈകളിലെത്തിക്കുകയായിരുന്നു. പുറത്താകാതെ നിന്ന ആയുഷ് ബദോനി(22), ക്രുണാല്‍ പാണ്ഡ്യ(12 ) എന്നിവർ ചേർന്നാണ് ലക്‌നൗവിന്റെ സ്‌കോർ 200 കടത്തിയത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്ക് വേണ്ടി , ഇഷാനു പകരം ഓപ്പണർ ആയി എത്തിയ ബ്രേവിസിനെ (23) കാവൽ നിർത്തി രോഹിത് ശർമ്മ കടന്നാക്രമിക്കുകയായിരുന്നു. രോഹിത് ക്രീസിൽ നിന്നപ്പോൾ മുംബൈ വിജയം വരെ പ്രതീക്ഷിച്ചു. 8 ഓവറിൽ 88 റണ്ണിൽ നിൽക്കെ മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞു. ബ്രേവിസിനെ നവീൻ ക്രുണാൽ പാണ്ഡ്യുടെ കയ്യിൽ എത്തിച്ചു. പിന്നാലെ , എത്തിയ സൂര്യ (0) റണ്ണെടുക്കും മുൻപ് പുറത്തായി. ഇതിനിടെ ഇഷാൻ കിഷൻ തുഴഞ്ഞു കളിച്ചത് രോഹിത്തിനെയും സമ്മർദ്ദത്തിൽ ആക്കി. ഇഷാൻ്റെ പ്രതിരോധത്തിന് മറുപടിയായി റാങ്ക് ഉയർത്താൻ ശ്രമിച്ച രോഹിത്തിന് പിഴച്ചു , 38 പന്തിൽ 3 സിക്സും പത്ത് ഫോറും സഹിതം 68 റൺ എടുത്ത രോഹിത് ശർമ്മ പുറത്ത്. പാണ്ഡ്യയും (16) , നേഹാൽ വദ്രയും (1) വന്നപോലെ മടങ്ങിയതോടെ മുംബൈ തോൽവി ഉറപ്പിച്ചു. ഇതിനിടെ പ്രത്യാക്രമണവുമായി നമാൻ ധർ കളം നിറഞ്ഞതോടെ മുംബൈ വീണ്ടും ഒരു ആശ്വാസ ജയം പ്രതീക്ഷിച്ചു. എന്നാൽ , അവസാന ഓവറിന്റെ രണ്ടാം പന്തിലെ ധറിൻ്റെ സിക്സ് ലൈനിൽ പറന്നുപിടിച്ച് തടുത്തിട്ട ക്രുണാൽ പാണ്ഡ്യ , മുംബൈയ്ക്ക് വിജയവും നിഷേധിച്ചു. ഇതിനിടെ ഇഷാനും (14) പുറത്തായി. 28 പന്തിൽ അഞ്ച് സിക്സും നാല് ഫോറും പറത്തിയ ധർ 62 റൺ നേടി എങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.