പന്തിനെ അടിച്ച് പറത്തി ഇടം കയ്യൻ ഇഷാൻ ! ഇരട്ട ശതകവുമായി ഇഷാന്റെ അഴിഞ്ഞാട്ടം ; ബംഗ്ലാദേശിനെതിരെ ഇഷാൻ കിഷന് ഡബിൾ സെഞ്ച്വറി 

ധാക്ക : ബംഗ്ലാദേശിൽ എതിരായ പരമ്പര നഷ്ടത്തിനു പിന്നാലെ നാണക്കേടിന്റെ ഇന്ത്യൻ അധ്യായം മാറ്റിയെഴുതി ഇഷാൻ കിഷന്റെ അഴിഞ്ഞാട്ടം. പരമ്പരയിൽ കാര്യമായ സ്വാധീനം ചെലുത്താനാവാത്ത മൂന്നാം ഏകദിന മത്സരത്തിൽ ഓപ്പണറായി ബാറ്റിംഗിന് ഇറങ്ങിയ ഇഷാൻ ഇരട്ട സെഞ്ച്വറി തികച്ചാണ് ഇന്ത്യൻ സിലക്ടർമാരെ വെല്ലുവിളിച്ചത്. ടീമിൽ എടുത്തിട്ടും നിരന്തരം അവസരം നൽകാതെ പുറത്തിരുത്തിയതിന്റെ വാശി തീർത്താണ് ഇഷാൻ അടിച്ചു തകർത്തത്. ഇഷാന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ 35 ഓവർ പൂർത്തിയാകും മുൻപ് തന്നെ 300 കടന്നിട്ടുണ്ട്. 

Advertisements

ഇഷാന് കൂട്ടായി വിരാട് കോഹ്ലി ഒരു വശത്ത് തകർത്ത് അടിക്കുകയായിരുന്നു. 131 പന്തിൽ ഇരുപത്തിനാല് 106 സഹിതം 210 റൺ അടിച്ച് ബൗണ്ടറി ലൈനിൽ അരികിൽ ക്യാച്ച് നൽകിയാണ് കിഷൻ പുറത്തായത്. ഇഷാൻ കിഷൻ പുറത്താകുമ്പോൾ ഇന്ത്യ 35 ഓവറിൽ 299 റൺ എടുത്തിരുന്നു. രോഹിത് ശർമയ്ക്ക് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതാണ് ഇഷാൻ കിഷന് തുണയായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഹിത്തിന് പകരം ധവാനൊപ്പം കിഷനാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മൂന്നു റണ്ണടുത്ത ധവാൻ പുറത്തായതിന് പിന്നാലെയാണ് ഇഷാനും കോഹ്ലിയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്.  76 പന്തിൽ 85 റണ്ണെടുത്ത കോഹ്ലിയും അയ്യരുമാണ് ക്രീസിൽ. ഇടംകയ്യൻ വിക്കറ്റ് കീപ്പറെന്ന പേരിൽ ഫോമിലല്ലാത്ത പന്തിനെ ഇന്ത്യൻ സിലക്ടർമാർ പരിധിയിലധികം പിൻതുണയ്ക്കുമ്പോഴാണ് കിട്ടിയ അവസരത്തിൽ കിഷാൻ അടിച്ച് തകർത്ത് ആരാധകർക്ക് ആശ്വാസമായത്. 

Hot Topics

Related Articles