ഗോവ: ഐ.എസ്.എല്ലിന്റെ ആവേശകരമായ ഫൈനൽ പെനാലിറ്റി ഷൂട്ട് ഔട്ടിലേയ്ക്ക്. രണ്ടു ടീമുകളും ആവേശകരമായി കളിച്ചെങ്കിലും ഓരോ ഗോൾ മാത്രം നേടി സമനില പാലിച്ചതോടെയാണ് കളി പെനാലിറ്റിയിലേയ്ക്കു നീങ്ങിയത്. ഏഴുപതാം മിനിറ്റിൽ കേരള ബ്ലാസ്റ്റ്ഴേസിനു വേണ്ടി മലയാളി താരം കെ.പി രാഹുൽ നേടിയ ഗോളിലൂടെയാണ് കേരളം മുന്നിലെത്തിയത്.
ഇതിനു മറുപടിയായി മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ഹൈദരാബാദ് നിർണ്ണായക ഗോൾ നേടിയത്. ഗോളിന്റെ വലത് മൂലയിലേയ്ക്ക് ആഞ്ഞടിച്ച് ഹൈദരാബാദ് മുന്നിലെത്തി. അവിശ്വസനിയമായ ഷോട്ടിലൂടെ ടവോറയാണ് ഹൈദരാബാദിനായി ഗോൾ നേടിയത്. മത്സരത്തിന്റെ 69 ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ച ഗോളാണ് കെ.പി രാഹുൽ നേടിയത്. പിന്നീട് എക്സ്ട്രാ ടൈമിലേയ്ക്കു കളി നീണ്ടെങ്കിലും ആരും ഗോൾ നേടാതെ വന്നതോടെയാണ് മത്സരം പെനാലിറ്റിയിൽ എത്തിയിരിക്കുന്നത്.