ഐഎസ്എല്ലിൽ കോവിസ് നിയന്ത്രണങ്ങൾ കടുപ്പിച്ച്‌ എഫ് എസ് ഡി എല്‍

പനാജി: ഐ എസ് എല്ലിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് എഫ് എസ് ഡി എല്‍.ഇനി മുതല്‍ കൊവിഡ് വന്നുവെന്ന കാരണത്താല്‍ മത്സരം മാറ്റിവയ്ക്കില്ലെന്ന് ഐ എസ് എല്‍ സംഘാടകരായ എഫ് എസ് ഡി എല്‍ ടീമുകളെ അറിയിച്ചു. ഏതെങ്കിലും കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അവരെയും ക്വാറന്റൈനിലുള്ളവരെയും ഒഴിവാക്കി മറ്റ് കളിക്കാരുമായി മത്സരത്തിന് ഇറങ്ങണം.

Advertisements

മത്സരത്തിന് മുൻപായി പതിനഞ്ച് പേരുടെ ടീമിനെ പ്രഖ്യാപിക്കാന്‍ സാധിക്കാതെ വന്നാല്‍ ആ ടീം 3-0ന് തോറ്റതായി കണക്കാകും. രണ്ട് ടീമുകളിലും മതിയായ കളിക്കാരില്ലെങ്കില്‍ മത്സരം സമനിലയായി കണക്കാക്കും. അങ്ങനത്തെ സാഹചര്യത്തില്‍ ഇരു ടീമുകളും ഗോളടിക്കാത്തതായി കണക്കാക്കുകയും ചെയ്യുമെന്ന് എഫ് എസ് ഡി എല്‍ വ്യക്തമാക്കി.എ ടി കെ ടീമിലെ ഒരു താരത്തിന് കൊവിഡ് ബാധിച്ചത് മൂലം ഒഡീഷ എഫ് സിയുമായുള്ള മത്സരം മാറ്റിവച്ചിരുന്നു.ഇതിന് പിന്നാലെ ഒരു എ ടി കെ താരം ബയോ ബബിള്‍ ലംഘിച്ച്‌ ഗോവയിലെ നൈറ്റ് ക്ലബില്‍ ഇരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എ ടി കെ തങ്ങളുടെ ബയോ ബബിള്‍ കര്‍ശനമായി പിന്തുടരാത്തതാണ് കളിക്കാരന് കൊവിഡ് വരാനുള്ള കാരണമെന്ന തരത്തില്‍ ആക്ഷേപവുമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊവിഡ് നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതോടെ ടീമുകള്‍ തങ്ങളുടെ ബയോ ബബിള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കുമെന്ന് കരുതുന്നതായി ഐ എസ് എല്‍ സംഘാടകര്‍ കരുതുന്നു.

Hot Topics

Related Articles