പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റിക്ക് ആവേശ വിജയം. പ്രതിരോധത്തില്‍ പേരുകേട്ട എടികെ മോഹന്‍ ബഗാനെ 5-1നാണ് മുംബൈ തകര്‍ത്തത്.
ഇന്ത്യന്‍ താരം വിക്രം പ്രതാപ് സിങ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഇഗോര്‍ അംഗോളോ, മൗര്താഡാ ഫാള്‍, ബിപിന്‍ സിങ് എന്നിവരും ഗോൾ നേടി. എടികെയ്ക്ക് വേണ്ടി ഡേവിഡ് വില്യംസാണ് ആശ്വാസ ഗോള്‍ നേടിയത്.ഇന്ത്യന്‍ താരം ബിപിന്‍ സിങ് സിറ്റിയുടെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ലീഗില്‍ ഇരുടീമിനും ആറ് പോയിന്റ് വീതമാണുള്ളത്.മുംബൈ ലീഗില്‍ ഒന്നാമതും എടികെ നാലാം സ്ഥാനത്തുമാണുള്ളത്. ഗോള്‍ ശരാശരി മികവിലാണ് സിറ്റി ഒന്നാം സ്ഥാനം നില നിർത്തിയത്. ഒഡീഷാ, ചെന്നൈയിന് എന്നിവര്‍ ലീഗില്‍ രണ്ടും മൂന്നും സ്ഥാനത്താണ്.