ഐഎസ്‌എല്ലില്‍ ഗോകുലം കേരളയും: ഐ ലീഗ് കിരീടത്തിലേയ്ക്ക് ഉറ്റ് നോക്കി ഗോകുലം

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഐഎസ്‌എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ കേരളത്തില്‍ നിന്ന് ഗോകുലം കേരളയും ഉണ്ടാവുമോ കളിക്കാൻ? ഐലീഗ് കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ഗോകുലം കേരളയിലേക്ക് പ്രതീക്ഷയോടെയാണ് ആരാധകർ നോക്കുന്നത്. ഐ ലീഗ് കിരീടം നേടുന്ന ടീമിന് അടുത്ത ഐഎസ്‌എല്‍ സീസണിലേക്ക് പ്രമോഷൻ ലഭിക്കും.

Advertisements

നിലവില്‍ ഐ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ് ഗോകുലം കേരള. 21 കളിയില്‍ നിന്ന് 11 ജയവും നാല് സമനിലയും ആറ് തോല്‍വിയുമായി 37 പോയിന്റ് ആണ് ഗോകുലം കേരളയ്ക്ക് ഉള്ളത്. 39 പോയിന്റുമായി ചർച്ചില്‍ ബ്രദേഴ്സും ഇന്റർ കാശിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോകുലം കേരളയ്ക്ക് ഐലീഗ് കിരീടം നേടണം എങ്കില്‍ അവസാന മത്സരം ജയിച്ചാല്‍ മാത്രം പോര. ചർച്ചില്‍ ബ്രദേഴ്സും ഇന്റർ കാശിയും അവരുടെ അവസാന മത്സരങ്ങളില്‍ തോല്‍ക്കണം. അല്ലെങ്കില്‍ ഇവരുടെ മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ഗോള്‍ ഡിഫ്രൻസ് ആവും നിർണായകമാവുക. അതിനാല്‍ അവസാന മത്സരത്തില്‍ ഗോകുലത്തിന് വലിയ മാർജിനില്‍ ജയിക്കേണ്ടതുണ്ട്.

പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്ത് നില്‍ക്കുന്ന ഡെംപോ എസ്സി ആണ് ഗോകുലം കേരളയുടെ അവസാന മത്സരത്തിലെ എതിരാളി. ഏപ്രില്‍ ആറിന് ആണ് ഗോകുലം കേരളയും ഡെംപോ എസ്സിയും തമ്മിലുള്ള മത്സരം. ഈ മത്സരത്തില്‍ ഗോകുലം കേരളയ്ക്ക് ജയിക്കാനാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അന്ന് തന്നെ നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചർച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീരിനെ നേരിടുന്നത്. നാലാം സ്ഥാനത്ത് നില്‍ക്കുന്ന റിയല്‍ കശ്നീരിലെ തോല്‍പ്പിക്കുക ചർച്ചിലിന് അത്ര എളുപ്പമാവില്ല.

രാജസ്ഥാൻ എഫ്സിക്ക് എതിരെയാണ് ഇന്റർ കാശിയുടെ അവസന മത്സരം. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ആണ് ഇന്റർ കാശി. ചർച്ചില്‍ ബ്രദേഴ്സും ഇന്റർ കാശിയും തോല്‍വി വഴങ്ങുകയും ഗോകുലം കേരള ജയിക്കുകയും ചെയ്താല്‍ ഐ ലീഗ് കിരീടം കേരളത്തിലേക്ക് പോരും. അടുത്ത ഐഎസ്‌എല്‍ സീസണില്‍ മലയാളി ആരാധകർക്ക് ആരവം ഉയർത്താൻ രണ്ട് കേരള ക്ലബുകള്‍ ഉണ്ടാവും എന്നാല്‍ ചർച്ചിലും ഇന്റർ കാശിയും സമനില എങ്കിലും നേടിയാല്‍ പിന്നെ ഗോള്‍ ഡിഫ്രൻസ് നോക്കിയാവും കിരീട വിജയിയെ തീരുമാനിക്കുക.

Hot Topics

Related Articles