ഗോവ: ഞായറാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ ഹൈദരാബാദ്. കൊൽക്കത്ത എടികെ മോഹൻ ബഗാനോട് സെമി ഫൈനലിന്റെ രണ്ടാം ലെഗിൽ തോറ്റിട്ടും, ആദ്യ പാദത്തിലെ ഉജ്വല വിജയത്തിന്റെ ബലത്തിൽ ഹൈദരാബാദ് ഫൈനലിൽ എത്തി. രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഹൈദരാബാദിന്റെ വിജയം.
രണ്ടാം പാദത്തിൽ വിജയം മാത്രം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ എടികെയുടെ മുന്നേറ്റ നിരയെ കൃത്യമായി പൂട്ടുകയായിരുന്നു ഹൈദരാബാദിന്റെ പോരാളികൾ. പ്രതിരോധ നിരക്കാർ കൃത്യമായി തങ്ങളുടെ ജോലി ചെയ്തതോടെ 21 ഷോട്ട് പോസ്റ്റിനു നേരെ ഉതിർത്തിട്ടും എടികെയ്ക്ക് വിജയിക്കാനായില്ല. അവസാന നിമിഷം മനോഹരമായ ഒരു ഗോളിലൂടെ റോയി കൃഷ്ണ വല കുലുക്കിയെങ്കിലും സമയം കടന്നു പോയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ മാർച്ച് 20 ന് ഫത്തോഡ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ഇതോടെ മത്സരം കടുക്കുമെന്ന് ഉറപ്പായി. ആദ്യമായാണ് ഹൈദരാബാദ് ഫൈനലിലേയ്ക്ക് എത്തുന്നത്. ആദ്യമായി സെമി ഫൈനലിന് യോഗ്യത നേടിയ വർഷം തന്നെയാണ് ഹൈദരാബാദ് ഫൈനലിൽ എത്തുന്നത്.