ഐ എസ് എല്ലിലെ കൊല്‍ക്കത്ത ഡെര്‍ബിയാണ് ഏകദിന ലോകകപ്പ് മത്സരം നടക്കുന്നത് മൂലം മാറ്റിവെയ്ക്കേണ്ടി വരിക. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടം ഈ മാസം 28 ന് കൊല്‍ക്കത്തയിലാണ് നടക്കുന്നത്. പക്ഷേ അന്നേ ദിവസം ഈഡൻ ഗാര്‍ഡൻസില്‍ ബംഗ്ലാദേശും നെതര്‍ലൻഡ്സും തമ്മിലുളള ലോകകപ്പ് മത്സരവും നടക്കുന്നുണ്ട്.
ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷമെത്തുന്ന ഏകദിന ക്രിക്കറ്റ് മാമാങ്കത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ലീഗായ ഇന്ത്യൻ സൂപ്പര്‍ ലീഗും ഈ സമയം നടക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പ് മൂലം ഐ എസ് എല്ലിലെ വമ്ബൻ മത്സരം മാറ്റിവെയ്ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് മത്സരത്തിനും സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്തതിനാല്‍ Isl മത്സരത്തിന് പോലീസ് സുരക്ഷ പിൻവലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ മത്സരം കൊല്‍ക്കത്തയില്‍ നിന്നും മാറ്റുകയോ അല്ലെങ്കില്‍ റീഷെഡ്യൂള്‍ ചെയ്യുകയോ വേണ്ടിവരും. കൊല്‍ക്കത്തയില്‍ നിന്നും മാറ്റുന്നത് നഷ്ടമുണ്ടാക്കുമെന്നതിനാല് മത്സരം നവംബറിലേക്ക് മാറ്റിയേക്കും.
ലോകകപ്പ് മത്സരത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും കാണികള്‍ ഇല്ലാതെ മത്സരം നടത്തില്ലയെന്നും ബിസിസിഐ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് മത്സരത്തിനൊപ്പം അന്നേ ദിവസം പാകിസ്ഥാൻ ടീമും കൊല്‍ക്കത്തയില്‍ എത്തിചേരും. ഇതിനൊപ്പം തന്നെ ചില ഫെസ്റ്റിവലും നഗരത്തില്‍ നടക്കും. ഇതുകൊണ്ടെല്ലാം തന്നെയാണ് രണ്ട് മത്സരത്തിനും സുരക്ഷ ഉറപ്പുവരുത്താൻ കൊല്‍ക്കത്ത പോലീസിന് സാധിക്കാതെ വന്നിരിക്കുന്നത്.