കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ് ആവേശത്തുടക്കം. ഇന്ന് നടന്ന മോഹന്‍ ബഗാന്-മുംബൈ സിറ്റി എഫ്സി മത്സരം സമനിലയില്‍ കലാശിച്ചു. ഒമ്ബതാം മിനിറ്റില്‍ ജോസ് ലൂയിസ് വഴങ്ങിയ ഓണ്‍ ഗോളിലൂടെ മോഹന്‍ ബഗാന് ആദ്യ ഗോള്‍ ലഭിച്ചു. 28-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് മോഹന്‍ബഗാന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതി മോഹന്ബഗാന് സ്വന്തമാക്കിയെങ്കിലും രണ്ടാം പകുതിയില്‍ വര്‍ധിതവീര്യത്തോടെ മുംബൈ മത്സരത്തിലേക്ക് തിരികെയെത്തി.
കൊല്‍ക്കത്തയ്ക്ക് ഓണ്‍ ഗോളിലൂടെ ആദ്യ ഗോള്‍ സമ്മാനിച്ച് മുംബൈയുടെ വില്ലനായി മാറിയ ജോസ് ലൂയിസ് പിന്നാലെ ഹീറോയാകുന്ന കാഴ്ചയ്ക്കാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം കാഴ്ചവച്ചത്. 70-ാം മിനിറ്റില്‍ താരം നേടിയ ഗോളിലൂടെ മുംബൈ ആദ്യ ഗോള്‍ സ്വന്തമാക്കി. 90-ാം മിനിറ്റില്‍ തയില്‍ ക്രൗമ നേടിയ ഗോളിലൂടെ മുംബൈ മത്സരത്തില്‍ സമനില നേടിയെടുത്തു.