ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യവും യുദ്ധവും ഇനിയും ഏഴ് മാസം കൂടി തുടരുമെന്ന് ഇസ്രയേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി. ഈ വർഷം അവസാനം വരെ യുദ്ധം തുടരുമെന്നാണ് ഹനെഗ്ബി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അടുത്തിടെ റാഫയില്‍ നടത്തിയ ആക്രമണത്തെയും ഇദ്ദേഹം ന്യായീകരിച്ചു. ഹമാസ് ഭരണമേറ്റെടുത്തത് മുതല്‍ ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗാസയിലെ ഭാഗങ്ങളെല്ലാം കള്ളക്കടത്തിന്റെ കേന്ദ്രമാണെന്നും അതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേസമയം റാഫയില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും സംഭവത്തെ ലോക്സരാജ്യങ്ങള് തള്ളിപ്പറയുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ ക്യാമ്ബയിനാണ് റാഫയില്‍ നടന്ന മനുഷ്യക്കുരുതിക്കെതിരെ നടന്നുവരുന്നത്.
റാഫയിലെ സുരക്ഷിതമെന്ന് നിശ്ചയിച്ചിരുന്ന തമ്ബുകളിലും ഇസ്രയേല്‍ ബോംബ് വർഷിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഗാസയിലെ പള്ളിയില്‍ കയറി ഖുറാൻ കത്തിച്ച വീഡിയോ ഒരു ഇസ്രയേല്‍ സൈനികൻ പങ്കുവച്ചിരുന്നു. മനുഷ്യ മനസാക്ഷിയെ നടുക്കുന്ന മനുഷ്യക്കുരുതിയാണ് മാസങ്ങളായി പലസ്തീനില്‍ നടക്കുന്നത്. അധിനിവേശവും യുദ്ധവും അവസാനിപ്പിക്കില്ലെന്ന് പലതവണയായി ഇസ്രയേല്‍ പ്രസിഡണ്ട് നെതന്യാഹുവും പറഞ്ഞിരുന്നു.