ബെയ്റൂട്ടിൽ വിമാനത്താവളത്തിന് സമീപം സ്ഫോടനം; ഇറാന്റെ ഭീഷണിക്ക് പിന്നാലെ ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ

ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍. ബെയറൂട്ടിന്റെ തെക്കൻ മേഖലകളില്‍ കൂടുതല്‍ ഇടങ്ങളില്‍ ആളുകള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നിർദേശം സൈന്യം നല്‍കി. പിന്നാലെ ബെയ്‌റൂട്ടില്‍ വിമാനത്താവളത്തിന് സമീപമുള്ള ഇടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്.

Advertisements

വിമാനം ഇറങ്ങി മിനിറ്റുകള്‍ക്ക് ശേഷമാണ് സ്‌ഫോടനം നടന്നത്. ലെബനൻ അതിർത്തിയിലെ അഡെയ്‌സ ഗ്രാമത്തിലേക്ക് കൂടുതല്‍ ഇസ്രായേല്‍ സൈനികർ എത്തിയിട്ടുണ്ട്. ഇസ്രായേലിനെതിരെ ആയത്തുള്ള ഖമേനിയുടെ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ലെബനനിലെ കൂടുതല്‍ ഇടങ്ങളില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഹിസ്ബുള്ള 2000 സൈനിക കേന്ദ്രങ്ങളും, 250 ഭീകരരേയും ഇല്ലാതാക്കിയതായി ഐഡിഎഫ് പ്രസ്താവന ഇറക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറാന്റെ ആണവനിലയങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എണ്ണ വിതരണം തടസ്സപ്പെട്ടേക്കുമെന്നതിനാല്‍ എണ്ണ വിലയിലും ആഗോള തലത്തില്‍ വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും, പകരം ബദല്‍ മാർഗം സ്വീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രായേല്‍ തീർച്ചയായും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകർക്കണമെന്നും, പിന്നീട് സംഭവിക്കുന്നതിനെ അപ്പോള്‍ നേരിടാമെന്നുമാണ് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണള്‍ഡ് ട്രംപ് നിർദേശിച്ചത്.

Hot Topics

Related Articles